പത്തനംതിട്ട; കോയിപ്രം ശിശുവികസന പദ്ധതി ഓഫീസ് പരിധിയിലെ പുറമറ്റം ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളിലെ ഹെല്‍പ്പര്‍ തസ്തികകളിലേക്കു നിലവിലുള്ളതും ഭാവിയില്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതുമായ ഒഴിവുകളിലേക്കു പരിഗണിക്കുന്നതിനായി അതത് ഗ്രാമപഞ്ചായത്ത് പരിധിയില്‍ സ്ഥിരതാമസക്കാരായ വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രായപരിധി: 18-46 വയസ്. (2020 ജനുവരി 1 ന് 18 വയസ് പൂര്‍ത്തിയായിരിക്കണം, 46 വയസ് കവിയാന്‍ പാടില്ല. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഉയര്‍ന്നപ്രായപരിധിയില്‍ മൂന്നു വര്‍ഷം നിയമാനുസൃതമായ ഇളവ് ഉണ്ടായിരിക്കും)
യോഗ്യത: എസ് എസ് എല്‍ സി പാസാകുവാന്‍ പാടുള്ളതല്ല. എഴുതുവാനും വായിക്കുവാനും അറിഞ്ഞിരിക്കണം. അപേക്ഷയോടൊപ്പം താഴെപറയുന്ന രേഖകള്‍ ഹാജരാക്കണം:-
പ്രായം, ജാതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, പ്രവൃത്തിപരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ഗ്രാമപഞ്ചായത്ത് പരിധിയിലെ താമസക്കാരിയാണ് എന്ന് തെളിയിക്കുന്ന വില്ലേജ് ഓഫീസര്‍ നല്‍കിയ സര്‍ട്ടിഫിക്കറ്റ്, സാമൂഹ്യനീതി, വനിതാശിശു വികസനവകുപ്പുകളുടെ ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാരിയോ മുന്‍ താമസക്കാരിയോ ആണെങ്കില്‍ അത് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, വിധവയാണെങ്കില്‍ അത് തെളിയിക്കുന്ന വില്ലേജ് ഓഫീസില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ്, റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്
എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം 2020 സെപ്റ്റംബര്‍ 11ന് വൈകിട്ട് അഞ്ചിനകം കോയിപ്രം ബ്ലോക്ക്പഞ്ചായത്ത് അങ്കണത്തിലുള്ള കോയിപ്രം ശിശുവികസന പദ്ധതി ഓഫീസില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവൃത്തിസമയങ്ങളില്‍ ഓഫീസുമായി ബന്ധപ്പെടാം.അപേക്ഷഫോം ഗ്രാമപഞ്ചായത്ത് ഓഫീസിലും കോയിപ്രം ശിശുവികസന പദ്ധതി ഓഫീസിലും ലഭിക്കും.
إرسال تعليق