തിരുവനന്തപുരം: രാത്രി ഷിഫ്റ്റിലും ഇനി സ്ത്രീകൾക്കു ഫാക്ടറി ജോലി ചെയ്യാം. രാത്രി 7 മുതൽ രാവിലെ 6 വരെ രാത്രി ഷിഫ്റ്റുകളിൽ സ്ത്രീകൾക്ക് ഫാക്ടറികളിൽ ജോലി ചെയ്യാനാണ് അനുമതി. ഇതിനായി 1948ലെ ഫാക്ടറീസ് ആക്ട് സെക്ഷൻ 66 ഭേദഗതി ചെയ്യാൻ ഓർഡിനൻസ് പുറപ്പെടുവിക്കുന്നതിന് ഗവർണറോട് ശിപാർശ ചെയ്യാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.
സഹകരണ വകുപ്പിൽ 1986 മുതൽ താൽക്കാലികാടിസ്ഥാനത്തിൽ തുടർന്നു വരുന്ന കുടിശിക നിവാരണ ഓഡിറ്റർമാരുടെ 75 തസ്തികകൾ ധനകാര്യ വകുപ്പ് നിർദേശിച്ച വ്യവസ്ഥകൾക്ക് വിധേയമായി കഴിഞ്ഞ ജനുവരി ഒന്നു മുതൽ പ്രാബല്യത്തിൽ സ്ഥിരം തസ്തികകളായി മാറ്റുന്നതിന് അനുമതി നൽകാൻ തീരുമാനിച്ചു.
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയിൽ ഡയറക്ടർ തസ്തിക സൃഷ്ടിക്കും. സെന്റർ ഫോർ ഡിഎൻഎ ഫിംഗർ പ്രിന്റിംഗ് ആൻഡ് ഡയഗണോസ്റ്റിക്സ് മുൻ ഡയറക്ടർ (ഹൈദരാബാദ്) ഡോ. ദേബാഷിശ് മിത്രയെ പുനർനിയമന വ്യവസ്ഥയിൽ നിയമിക്കും.
إرسال تعليق