കൊല്ലം; ചടയമംഗലം അഡീഷണല്‍ ശിശുവികസന പദ്ധതി പരിധിയിലുള്ള കടയ്ക്കല്‍, ചിതറ, കുമ്മിള്‍, നിലമേല്‍ പഞ്ചായത്തുകളിലെ അങ്കണവാടികളില്‍ വര്‍ക്കര്‍/ഹെല്‍പ്പര്‍ ജോലിയിലിരിക്കെ മരിച്ചവരുടെ ആശ്രിതരായ വനിതകള്‍ക്ക് നിയമനത്തിനുള്ള ലിസ്റ്റില്‍പ്പെടുന്നതിനായി അപേക്ഷിക്കാം.
ഇതേ പഞ്ചായത്തുകളില്‍ അങ്കണവാടി കെട്ടിട നിര്‍മാണത്തിനായി 2011 മേയ് 18 ന് ശേഷം മൂന്നു സെന്റോ അതിലധികമോ ഭൂമി സൗജന്യമായി നല്‍കിയിട്ടുള്ളവര്‍ക്കും ലിസ്റ്റില്‍പ്പെടാന്‍ ആപേക്ഷിക്കാം.
രണ്ട് വിഭാഗം അപേക്ഷകളും രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം 10 ദിവസത്തിനകം കടയ്ക്കല്‍ സിവില്‍ സ്റ്റേഷനിലെ വനിത ശിശുവികസന പദ്ധതി ഓഫീസറുടെ കാര്യാലയത്തില്‍ നല്‍കണം. ഫോണ്‍: 0474-2424600.
إرسال تعليق