എറണാകുളം: മൃഗസംരക്ഷണ വകുപ്പ് നടപ്പിലാക്കുന്ന അടിയന്തിര രാത്രി കാല വെറ്ററിനറി സേവനം പദ്ധതിയിലേക്ക് താൽക്കാലിക അടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നു. പറവൂർ, കോതമംഗലം, മുളന്തുരുത്തി, കൂവപ്പടി, മുവാറ്റുപുഴ, കിഴക്കമ്പലം, അങ്കമാലി എന്നീ ബ്ലോക്ക് പഞ്ചായത്തുകളിലും കൊച്ചി കോർപ്പറേഷനിലുമാണ് നിയമനം. രാത്രി സമയങ്ങളിൽ കർഷകർക്ക് ആവശ്യമായ മൃഗചികിത്സാ സേവനങ്ങൾ എത്തിക്കുന്ന ഡോക്ടർമാരെ സഹായിക്കുകയാണ് ജോലി. അപേക്ഷകർ ഏഴാം ക്ലാസ്സ് പാസായിരിക്കണം. കായികാധ്വാനം ആവശ്യമുള്ള ജോലികൾ നിർവ്വഹിക്കുവാനവശ്യമായ ശാരീരിക ക്ഷമത വേണം. താൽപര്യമുള്ളവർ 21-08-2020 ന് യോഗ്യത തെളിയിക്കുന്ന രേഖകളും പകർപ്പുകളും സഹിതം രാവിലെ 11ന് എറണാകുളം സൗത്ത് ക്ലബ് റോഡിലെ ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണം. സേവന കാലയളവിൽ പ്രതിമാസ വേതനമായി 18,030 രൂപ അനുവദിക്കും. വൈകീട്ട് ആറു മുതൽ അടുത്ത ദിവസം രാവിലെ 8 വരെയാണ് ജോലി. വിശദവിവരങ്ങൾക്ക് 0484-2360648 എന്ന നമ്പറിൽ ബന്ധപ്പെടണം.
إرسال تعليق