തിരുവനന്തപുരം സി.ഇ.ടിയിൽ കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംങ് വിഭാഗത്തിൽ അഡ്‌ഹോക് അസിസ്റ്റന്റ് പ്രൊഫസ്സറുടെ ഒഴിവുകളുണ്ട്. എഴുത്തു പരീക്ഷകളുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് നിയമനം. കമ്പ്യൂട്ടർ സയൻസ്/ഇൻഫർമേഷൻ ടെക്‌നോളജിയിൽ 60 ശതമാനം മാർക്കോടെ ബി. ടെക് & എം.ടെക് ബിരുദമാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ 25ന് വൈകുന്നേരം നാലിനകം യോഗ്യത സർട്ടിഫിക്കറ്റുകളുടെ കോപ്പികൾ സഹിതം www.cet.ac.in ൽ വിവരങ്ങൾ നൽകണം. കൂടുതൽ വിവരങ്ങൾക്ക് 0471-2515564.
إرسال تعليق