Join Our Whats App Group

അധ്യാപക ഒഴിവ്: വാക്ക് ഇൻ ഇന്റർവ്യൂ സെപ്റ്റംബർ ഒമ്പതിന്


തൃപ്പൂണിത്തുറ ഗവൺമെന്റ് ആയുർവേദ കോളേജിൽ കായചികിത്സ വകുപ്പിൽ ഒരു അധ്യാപക തസ്തികയിലേക്ക് കരാർ നിയമനത്തിന് ബന്ധപ്പെട്ട വിഷയങ്ങളിൽ ബിരുദാനന്തര ബിരുദ യോഗ്യത ഉള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. കരാർ കാലാവധി ഒരു വർഷമായിരിക്കും.

യോഗ്യത: ആയുർവേദത്തിലെ കായചികിത്സയിൽ ബിരുദാനന്തര ബിരുദം. എ ക്ലാസ് മെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷൻ. പ്രവൃത്തിപരിചയം അഭിലഷണീയം.താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ ഒമ്പതിന് രാവിലെ 11 മണിക്ക് കൂടിക്കാഴ്ചയ്ക്ക് തൃപ്പൂണിത്തുറ ഗവൺമെന്റ് ആയുർവേദ കോളേജിൽ പ്രിൻസിപ്പൽ മുമ്പാകെ ബയോഡാറ്റ, ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം.

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group