Join Our Whats App Group

കെഎഎസ് പ്രാഥമിക പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു


തിരുവനന്തപുരം: കെഎഎസ് ( കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ്) പ്രാഥമിക പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ഓപ്പണ്‍ മെറിറ്റില്‍ 2160 പേരാണ് ഇടം പിടിച്ചത്. പരീക്ഷ എഴുതിയ 1048 സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പട്ടികയിലുണ്ട്.അതേസമയം, ഹയര്‍ സെക്കന്‍ഡറി അദ്ധ്യാപകര്‍ നല്‍കിയ കേസ് നിലനില്‍ക്കുന്നതിനാല്‍ സ്ട്രീം മൂന്നിന്റെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചിട്ടില്ല. അന്തിമ പരീക്ഷാ തീയതികളും പ്രഖ്യാപിച്ചിട്ടുണ്ട്. നവംബര്‍ 20,21 തീയതികളില്‍ അന്തിമ പരീക്ഷ നടക്കും.നൂറ് മാര്‍ക്ക് വീതമുളള മുന്ന് പേപ്പറുകളാകും അന്തിമ പരീക്ഷയില്‍ ഉണ്ടാവുക. സംസ്ഥാന ചരിത്രത്തില്‍ ആദ്യമായി പി എസ് സി നടത്തിയ കെഎഎസ് പരീക്ഷയുടെ ഒന്നാംഘട്ടം കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു നടന്നത്.

Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group