കാസർകോട്; സംസ്ഥാന വനിതാ ശിശുവികസന വകുപ്പിന് കീഴില്‍ കാസര്‍കോട് പരവനടുക്കത്തുള്ള ഗവണ്‍മെന്റ് ചില്‍ഡ്രന്‍സ് ഹോമിലേക്ക് ഒരു വര്‍ഷ കരാര്‍ അടിസ്ഥാനത്തില്‍ എഡ്യൂകേറ്റായിട്ട് ജോലി ചെയ്യാന്‍ താത്പര്യമുളള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും ഓണ്‍ലൈന്‍ വഴി അപേക്ഷ ക്ഷണിച്ചു.ഒരൊഴിവുള്ള തസ്തികയിലേക്ക് ഗവണ്‍മെന്റ് ചില്‍ഡ്രന്‍സ് ഹോമിന് സമീപത്തുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ ബി.എഡ് പാസായവരും കുറഞ്ഞത് മൂന്ന് വര്‍ഷ പ്രവൃത്തി പരിചയം ഉള്ളവരും ആയിരിക്കണം. പ്രതിമാസ ഹോണറേറിയമായി പരമാവധി 10000 രൂപ ലഭിക്കും.അപേക്ഷ ഓഗസ്റ്റ് 21 ന് വൈകിട്ട് അഞ്ചു വരെ [email protected] എന്ന വിലാസത്തില്‍ ഓണ്‍ലൈനായിട്ട് സ്വീകരിക്കും ഫോണ്‍- 04944 238490, 9747178076.
إرسال تعليق