Join Our Whats App Group

ഫെസിലിറ്റേറ്റര്‍ നിയമനം


വയനാട്; സുല്‍ത്താന്‍ ബത്തേരി പട്ടിക വര്‍ഗ്ഗ വികസന ഓഫീസിനു കീഴിലുള്ള സാമൂഹ്യ പഠന മുറികളിലേക്ക് ഫെസിലിറ്റേറ്റര്‍മാരെ നിയമിക്കുന്നു. പ്രദേശവാസികളായ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം. പന്തളം, അമ്പലകുന്ന്, അത്തിക്കടവ്, കൊളഗപ്പാറ, ചീങ്ങേരി മട്ടപ്പാറ, കോളിമൂല തുടങ്ങിയ കോളനികളിലേക്കുള്ള കൂടിക്കാഴ്ച ചീങ്ങേരി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസില്‍ ആഗസ്റ്റ് 14 ന് രാവിലെ 11 നും ബസവന്‍കൊല്ലി, മുതലിമാരന്‍, അച്ചനഹള്ളി, ഫോറസ്റ്റ് വയല്‍, ഇരുളം പണിയ കോളനി, എല്ലക്കൊല്ലി ഊരാളി കോളനി തുടങ്ങിയ കോളനികളിലേക്ക് പൂതാടി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസില്‍ ആഗസ്റ്റ് 18 ന് രാവിലെ 11 നും നടക്കും. പ്രായം 22 നും 45 നുമിടയില്‍. യോഗ്യത: ബി.എഡ് അല്ലെങ്കില്‍ ടി.ടി.സി. ഇവരുടെ അഭാവത്തില്‍ ഡിഗ്രി, പ്ലസ് ടു യോഗ്യതയുള്ളവരെ പരിഗണിക്കും. ഫോണ്‍ 04936 221074.

Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group