മലപ്പുറം; പെരിന്തല്‍മണ്ണ ഐ.സി.ഡി.എസ് പ്രൊജക്ടിന് കീഴിലെ അങ്ങാടിപ്പുറം, ഏലംകുളം, പുലാമന്തോള്‍ പഞ്ചായത്തിലെയും പെരിന്തല്‍മണ്ണ നഗരസഭയിലെയും അങ്കണവാടികളില്‍ വര്‍ക്കര്‍/ഹെല്‍പ്പര്‍ തസ്തികകളില്‍ നിയമനം നടത്തുന്നു. പഞ്ചായത്ത്/നഗരസഭയില്‍ സ്ഥിരതാമസക്കാരും 18നും 46നും ഇടയില്‍ പ്രായമുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി പുലമന്തോള്‍ പഞ്ചായത്ത് ഓഗസ്റ്റ് 17, അങ്ങാടിപ്പുറം, ഏലംകുളം, പെരിന്തല്‍മണ്ണ നഗരസഭ ഓഗസ്റ്റ് 25നുമാണ്. അപേക്ഷാഫോമിന്റെ മാതൃകയും വിശദവിവരങ്ങളും പെരിന്തല്‍മണ്ണ മിനി സിവില്‍ സ്റ്റേഷനിലുള്ള ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസില്‍ ലഭിക്കും. ഫോണ്‍: 04933 220 630
إرسال تعليق