Join Our Whats App Group

ഡൽഹി പൊലീസിൽ 5846 കോൺസ്റ്റബിൾ; സ്ത്രീകൾക്കും അപേക്ഷിക്കാം


ഡൽഹി പൊലീസിൽ 5846 കോൺസ്റ്റബിൾ (എക്സിക്യൂട്ടീവ്) ഒഴിവുകളിലേക്ക് സെപ്റ്റംബർ 7 വരെ അപേക്ഷിക്കാം. സ്ത്രീകൾക്കും അപേക്ഷിക്കാം.

യോഗ്യത: പ്ലസ് ടു ജയം. പുരുഷന്മാർ കായികക്ഷമതാ പരീക്ഷയ്ക്ക് എൽഎംവി (ഇരുചക്രവാഹനവും കാറും) ലൈസൻസ് ഹാജരാക്കണം.

പ്രായം: 2020 ജൂലൈ ഒന്നിന് 18–25. എസ്‌സി/ എസ്ടി വിഭാഗക്കാർക്ക് അഞ്ചും ഒബിസിക്കു മൂന്നും വർഷം ഇളവ്. വിമുക്‌തഭടന്മാർക്കും ഡിപ്പാർട്മെന്റൽ ജീവനക്കാർക്കും മറ്റും ചട്ടപ്രകാരം ഇളവ്.

തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ, കായികക്ഷമതാ പരീക്ഷ, ശാരീരകയോഗ്യതാ പരിശോധന, വൈദ്യപരിശോധന എന്നിവ മുഖേന.

ഒന്നാംഘട്ട കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ: നവംബർ 27 – ഡിസംബർ 14 കേരളത്തിലെ കേന്ദ്രങ്ങൾ: തിരുവനന്തപുരം, എറണാകുളം, തൃശൂർ. ഒരേ റീജനു കീഴിൽ മുൻഗണനാക്രമത്തിൽ മൂന്നു കേന്ദ്രങ്ങൾ തിരഞ്ഞെടുക്കാം.

ശാരീരിക യോഗ്യതയും കായികക്ഷമതാ പരീക്ഷയും സംബന്ധിച്ച വിശദവിവരങ്ങൾക്ക് വിജ്ഞാപനം കാണുക

www.ssc.nic.in

Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group