പാലക്കാട്; ഭാരതീയ ചികിത്സാ വകുപ്പിനു കീഴില്‍ ജില്ലയിലെ വിവിധ സ്ഥാപനങ്ങളില്‍ ഒഴിവുളള ആയുര്‍വേദ ഫാര്‍മസിസ്റ്റ് തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. താത്പര്യമുളളവര്‍ ഓഗസ്റ്റ് 24 ന് രാവിലെ 11 ന് സുല്‍ത്താന്‍പേട്ടയിലെ ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ കാര്യാലയത്തില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം. എസ്.എസ്.എല്‍.സിയും സര്‍ക്കാര്‍ അംഗീകൃത ആയുര്‍വേദ ഫാര്‍മസി ട്രെയിനിംഗുമാണ് (ആയുര്‍വേദ മെഡിക്കല്‍ വിദ്യാദ്യാസ വകുപ്പ് ഡയറക്ടറേറ്റ് നടത്തുന്ന ഒരു വര്‍ഷത്തെ കോഴ്‌സ്) യോഗ്യത. പ്രായ പരിധി 18-36 മധ്യേ. ജനനതീയതി, യോഗ്യത, പ്രവൃത്തി പരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലുമായി കോവഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കൂടിക്കാഴ്ചയ്ക്ക് എത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
ഫോണ്‍: 0491-2544296
إرسال تعليق