കോഴിക്കോട്;സാമൂഹ്യ സുരക്ഷാ പദ്ധതിയുടെ ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്കായി നടപ്പാക്കുന്ന ശ്രുതിതരംഗം പദ്ധതിയുടെ ഭാഗമായി കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജില്‍ സ്പീച്ച് തെറാപ്പിസ്റ്റിന്റെ ഒരു ഒഴിവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത – ഓഡിയോ വെര്‍ബല്‍ തെറാപ്പിയില്‍ പി.ജി. ഡിപ്ലോമ അല്ലെങ്കില്‍ ബിഎഎസ്എല്‍പിയും ആര്‍സിഐ രജിസ്ട്രേഷനും. താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, വയസ്സ്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്നതിനാവശ്യമായുളള സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ ഇ മെയില്‍, ഫോണ്‍ നമ്പര്‍ സഹിതം ജൂലൈ 24 ന് വൈകീട്ട് അഞ്ചിനകം [email protected] എന്ന മെയിലിലേക്ക് അയക്കണം. ആവശ്യപ്പെടുന്ന മുറയ്ക്ക് മുഖാമുഖത്തിന് ഹാജരാകണം. വിശദ വിവരങ്ങള്‍ക്ക് 0495 2350205.
إرسال تعليق