വയനാട് : സമഗ്ര ശിക്ഷ കേരള ജില്ലാ പ്രോജക്ടിന് കീഴില്‍ ബി.ആര്‍.സിയില്‍ ഒഴിവുള്ള എം.ഐ.എസ് കോ-ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനുള്ള കൂടിക്കാഴ്ച ജൂലൈ 9 ന് രാവിലെ 11 ന് നടക്കും. പ്രായം 40 വയസില്‍ കവിയരുത്. യോഗ്യത ബി.ടെക് (കമ്പ്യൂട്ടര്‍ സയന്‍സ്/ഐ.ടി/ഇ.സി.ഇ) എം.എസി.എ/ എം.എസ്.സി (സി.എസ്/ഐ.ടി) എം.ബി.എ. അഭികാമ്യം. ഇവരുടെ അഭാവത്തില്‍ ബി. സി.എ/ബി.എസ്.സി. (സി.എസ്/ഐടി) ബി.സി.എ/ബി.എസ്.സി. (സി.എസ്/ഐ.ടി). ഉദ്യോഗാര്‍ത്ഥികളെയും പരിഗണിക്കും. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസ്സലും പകര്‍പ്പുകളുമായി കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.ഫോണ്‍. 04936 203338.
إرسال تعليق