വയനാട്; കുടുംബശ്രീ ജില്ലാ മിഷനില്‍ ഡി.ഡി.യു.ജി.കെ.വൈ പദ്ധതിയിലേക്ക് ബ്ലോക്ക് കോ ഓര്‍ഡിനേറ്റര്‍മാരെ നിയമിക്കുന്നു. ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം. ബിരുദാനന്തര ബിരുദം യോഗ്യതയുള്ള കംപ്യൂട്ടര്‍ അപ്ലിക്കേഷന്‍ പരിജ്ഞാനമുുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ ഓഗസ്റ്റ് 10ന് വൈകീട്ട് അഞ്ചിനകം കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍. 04936 206589.
إرسال تعليق