Join Our Whats App Group

ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് ജീവനക്കാരെ നിയമിക്കുന്നു


പാലക്കാട്;കുഴല്‍മന്ദം സാമൂഹിക ആരോഗ്യകേന്ദ്രത്തിനു കീഴില്‍ തുടങ്ങുന്ന ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് താല്‍ക്കാലിക അടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നു. ഡോക്ടര്‍ (എം.ബി.ബി.എസ് ) സ്റ്റാഫ് നഴ്‌സ് ( ജി എന്‍ .എം, ബി.എസി നഴ്‌സിങ്ങ് ) നഴ്‌സിങ്ങ് അസിസ്റ്റന്റ് ( പത്താം ക്ലാസ് യോഗ്യതയും ഹോസ്പിറ്റല്‍, നഴ്‌സിങ്ങ് അസിസ്റ്റന്റായുള്ള മുന്‍പരിചയം) എന്നീ തസ്തികകളിലേയ്ക്കാണ് നിയമനം. 30 വയസ്സു മുതല്‍ 60 വയസ്സു വരെയുള്ളവര്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. ജോലിയില്‍ മുന്‍പരിചയമുള്ളവര്‍ക്കും കുഴല്‍മന്ദം ബ്ലോക്ക്പഞ്ചായത്തിലെ സ്ഥിരതാമസമാക്കിയവര്‍ക്കും മുന്‍ഗണന ലഭിക്കും. കരാറടിസ്ഥാനത്തില്‍ മാസവേതനത്തില്‍ 89 ദിവസത്തേക്കോ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് പ്രവര്‍ത്തനം അവസാനിക്കുന്നതുവരെയോ ആയിരിക്കും നിയമനം. താല്‍പര്യമുള്ളവര്‍ ജൂലൈ 29 ന് രാവിലെ 11 ന് മുന്‍പായി ബയോഡേറ്റ ,യോഗ്യത, വയസ്, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കൂടിക്കാഴ്ചയ്ക്ക് എത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ 04922 274350 ലഭിക്കും.

Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group