Join Our Whats App Group

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് സേവനങ്ങള്‍ ഓണ്‍ലൈനായി


കോവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ നിന്നും നല്‍കുന്ന രജിസ്‌ട്രേഷന്‍, പുതുക്കല്‍, സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കല്‍ എന്നീ സേവനങ്ങള്‍ സെപ്റ്റംബര്‍ 30 വരെ www.eemployment.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി നല്‍കാം. 'ശരണ്യ'/ 'കൈവല്യ' തുടങ്ങിയ സ്വയംതൊഴില്‍ പദ്ധതികളുടെ വായ്പാ തിരിച്ചടവ്, എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകള്‍ വഴി താത്ക്കാലിക നിയമനം ലഭിച്ചവരുടെ വിടുതല്‍ സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കല്‍ തുടങ്ങിയ സേവനങ്ങള്‍ ബന്ധപ്പെട്ട എക്‌സ്‌ചേഞ്ചുകള്‍ വഴി ലഭിക്കും.
പുതിയ രജിസ്‌ട്രേഷന്‍, സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കല്‍, തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കല്‍ എന്നിവയും www.eemployment.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി നിര്‍വഹിക്കാം. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ 2020 ഒക്‌ടോബര്‍ മുതല്‍ 2020 ഡിസംബര്‍ 31 നകം അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ഹാജരാക്കിയാല്‍ മതി. 2019 ഡിസംബര്‍ 20 നു ശേഷം ജോലിയില്‍ നിന്നും നിയമാനുസൃതം വിടുതല്‍ ചെയ്യപ്പെട്ട് ഡിസ്ചാര്‍ജ്ജ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് 2020 ഡിസംബര്‍ 31 വരെ സീനിയോറിറ്റി നിലനിര്‍ത്തിക്കൊണ്ട് വിടുതല്‍ സര്‍ട്ടിഫിക്കറ്റ് ചേര്‍ത്ത് നല്‍കും.
2020 ജനുവരി മുതല്‍ 2020 സെപ്തംബര്‍ വരെ രജിസ്‌ട്രേഷന്‍ പുതുക്കേണ്ടവര്‍ക്ക് 2020 ഡിസംബര്‍ 31 വരെ രജിസ്‌ട്രേഷന്‍ പുതുക്കാന്‍ അനുവദിക്കും. 03/2019 നോ അതിനു ശേഷമോ രജിസ്‌ട്രേഷന്‍ പുതുക്കേണ്ട പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കും ഈ ആനുകൂല്യം ഡിസംബര്‍ 31 വരെ ലഭിക്കും. ഈ കാലയളവില്‍ ഉദ്യോഗാര്‍ഥികള്‍ ഫോണ്‍/ഇ-മെയില്‍ മുഖേന അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ ബന്ധപ്പെട്ട് രജിസ്‌ട്രേഷന്‍ പുതുക്കണം.

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group