Join Our Whats App Group

ഇടുക്കി മെഡിക്കല്‍ കോളേജില്‍ താല്‍ക്കാലിക നിയമനം


ഇടുക്കി :  കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇടുക്കി മെഡിക്കല്‍ കോളേജില്‍ റേഡിയോഗ്രാഫര്‍, ലാബ് ടെക്‌നീഷ്യന്‍, സ്റ്റാഫ് നഴ്‌സ് എന്നീ തസ്തികകളില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു.

യോഗ്യത സ്റ്റാഫ് നഴ്‌സിന് പ്ലസ് ടു, നഴ്‌സിംഗ് കൗണ്‍സില്‍ അംഗീകരിച്ച ജി.എന്‍.എം അല്ലെങ്കില്‍ ബി.എസ്.സി നഴ്‌സിംഗ് പാസായിരിക്കണം. കേരളാ നേഴ്‌സസ് മിഡ്‌വൈഫ്‌സ് മെഡിക്കല്‍ കൗണ്‍സിലിന്റെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്. ഡയാലിസിസിലും ഐ.സി.യുവിലും പരിചയമുള്ളവര്‍ക്ക് മുന്‍ഗണന.

റേഡിയോഗ്രാഫര്‍ തസ്തികക്ക് പ്ലസ് ടു, രണ്ട് വര്‍ഷത്തെ ഗവ. അംഗീകൃത റേഡിയോളജിസ്റ്റ് ടെക്‌നോളജി ഡിപ്ലോമ കോഴ്‌സ് പാസായിരിക്കണം.

ലാബ് ടെക്‌നീഷ്യന്‍ തസ്തിക്ക് ബി.എസ്.സി എം.എല്‍.റ്റി യോഗ്യതയും ഉണ്ടായിരിക്കണം. ഇവരുടെ അഭാവത്തില്‍ ഡി.എം.എല്‍.റ്റി ഉള്ളവരെയും പരിഗണിക്കും.

റേഡിയോഗ്രാഫര്‍ നിയമനത്തിനുള്ള അപേക്ഷാഫോറം ആശുപത്രി ഓഫീസില്‍ നിന്നും ജൂലൈ ഒന്നുവരെയും സ്റ്റാഫ് നഴ്‌സിംഗ്, ലാബ് ടെക്‌നീഷ്യന്‍ എന്നീ തസ്തികകള്‍ക്ക് ജൂലൈ രണ്ടുവരെയും വൈകിട്ട് അഞ്ചുവരെ ലഭിക്കും. സ്റ്റാഫ് നഴ്‌സ് നിയമനത്തിനുള്ള പൂരിപ്പിച്ച അപേക്ഷ ജൂലൈ മൂന്നിനും മറ്റുള്ളവയുടെ ജൂലൈ രണ്ടിനും വൈകിട്ട് അഞ്ച് മണിക്ക് മുമ്പായി ലഭിക്കണം. റേഡിയോഗ്രാഫര്‍, ലാബ് ടെക്‌നീഷ്യന്‍ എന്നിവയുടെ ഇന്റര്‍വ്യൂ ജൂലൈ മൂന്നിനും സ്റ്റാഫ് നഴ്‌സിന് ജൂലൈ നാലിനും രാവിലെ 9 മണിക്ക് ജില്ലാ ആശുപത്രി ഓഫീസില്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം.

കഞ്ഞിക്കുഴി, വാഴത്തോപ്പ്, മരിയാപുരം, കാമാക്ഷി പഞ്ചായത്ത് നിവാസികള്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും. സ്ഥിരതാമസക്കാരനാണെന്നുള്ള പഞ്ചായത്ത് സെക്രട്ടറി/ വില്ലേജ് ഓഫീസര്‍ എന്നിവരില്‍ നിന്നുള്ള സ്ഥിരതാമസ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. അപേക്ഷയോടൊപ്പം ബയോഡേറ്റയും രണ്ട് പാസ്‌പോര്‍ട്ട്‌സൈസ് ഫോട്ടോ, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, യോഗ്യത സര്‍ട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ്, എസ്.സി/എസ്.ടി എന്നിവര്‍ ജാതി സര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് എന്നിവയും ഹാജരാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 04862 232474.

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group