കേരള സർക്കാർ സ്ഥാപനമായ ഒ.ഡി.ഇ.പി.സി ലിമിറ്റഡ് മുഖേന യു.എ.ഇ.യിലെ സർക്കാർ സ്ഥാപനത്തിലേക്ക് എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻമാരുടെ നിയമത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ പ്രി ഹോസ്പിറ്റൽ എമർജൻസി കെയർ കൗൺസിലിന്റെ അംഗീകൃത ഇ.എം.ടി. ലെവൽ 4 കോഴ്‌സ് പൂർത്തിയാക്കിയവരോ ബി.എസ്‌സി. നഴ്‌സിംഗ് ബിരുദധാരികളോ ആയിരിക്കണം. കൂടാതെ എമർജൻസി മെഡിക്കൽ ടെക്‌നീഷ്യനായി കുറഞ്ഞത് മൂന്ന് വർഷം പ്രവൃത്തിപരിചയവും ഉണ്ടാകണം. യോഗ്യരായ ഉദ്യോഗാർത്ഥികൾ ബയോഡേറ്റ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം [email protected] എന്ന ഇമെയിൽ വിലാസത്തിൽ ജൂലൈ പത്തിന് മുമ്പ് അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും www.odepc.kerala.gov.in സന്ദർശിക്കുക. ഫോൺ: 0471-2329441/43/43/45.
إرسال تعليق