Join Our Whats App Group

സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം


പാലക്കാട്; മലമ്പുഴ ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിലെ കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങളിലോ സര്‍ക്കാര്‍ ഏജന്‍സികള്‍ നടത്തുന്ന സ്ഥാപനത്തിലോ റഗുലര്‍ പഠനം നടത്തുന്ന പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. സംസ്ഥാനത്തിന് പുറത്ത് അംഗീകൃത സര്‍വ്വകലാശാലകളില്‍ റഗുലര്‍ കോഴ്സിന് പഠിക്കുന്നവര്‍ക്കും അപേക്ഷിക്കാം. നിര്‍ദ്ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് മുന്‍ഗണന. അപേക്ഷയോടൊപ്പം കുടുംബ വാര്‍ഷിക വരുമാന സര്‍ട്ടിഫിക്കറ്റ്, റസിഡന്‍സ് സര്‍ട്ടിഫിക്കറ്റ്, പഠിക്കുന്ന സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം എന്നിവ നല്‍കണം. അപേക്ഷാ ഫോറം മലമ്പുഴ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ഓഗസ്റ്റ് 8. ഫോണ്‍-8547630132.

Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group