ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ മാനസികാരോഗ്യ പരിപാടിയിലേക്ക് ജില്ലയില്‍ ഫീല്‍ഡ് ക്ലിനിക്കുകള്‍ നടത്തുന്നതിന് കരാര്‍ അടിസ്ഥാനത്തില്‍ മെഡിക്കല്‍ ഓഫീസര്‍ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. കേരള സര്‍ക്കാര്‍ അംഗീകരിച്ച എം.ബി.ബി.എസ് ബിരുദവും ടി.സി.എം.സി രജിസ്‌ട്രേഷനും ആണ് അടിസ്ഥാന യോഗ്യത. മാസ ശമ്പളം 51600 രൂപ. പ്രായം 40 കവിയരുത്. അപേക്ഷയോടൊപ്പം യോഗ്യത, വയസ്സ്, മുന്‍പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂണ്‍ 30ന് രാവിലെ 9.30ന് തൊടുപുഴ ജില്ലാ ആശുപത്രിയില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. വിവരങ്ങള്‍ക്ക് ഫോണ്‍ 0486 226929.
Post a Comment