തിരുവനന്തപുരം എന്‍ജിനിയറിങ് കോളേജില്‍ ഇലക്‌ട്രിക്കല്‍ എന്‍ജിനിയറിങ് വിഭാഗത്തിലെ പ്രോജെക്ടില്‍ ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോയുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
താത്പര്യമുള്ളവര്‍ ജൂണ്‍ 10 വൈകിട്ട് 5നു മുന്‍പ് വിശദവിവരങ്ങള്‍ അടങ്ങുന്ന ബയോഡാറ്റ(സോഫ്റ്റ് കോപ്പി) ഡോ.മിനി വി.പി, അസിസ്റ്റന്റ് പ്രൊഫസര്‍, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇലക്‌ട്രിക്കല്‍ എന്‍ജിനിയറിങ്, കോളേജ് ഓഫ് എന്‍ജിനിയറിങ്, തിരുവനന്തപുരം-695016 ([email protected] ) എന്ന വിലാസത്തില്‍ അയയ്ക്കണം.
ഇലക്‌ട്രിക്കല്‍ എന്‍ജിനിയറിങ് മാസ്റ്റര്‍/ ബാച്ചിലര്‍ ബിരുദവും ANSYS MAXWELL സോഫ്റ്റ് വെയറില്‍ മെഷീന്‍ ഡിസൈനിംഗിലും പെര്‍ഫോമന്‍സ് അനാലിസിസിലും രണ്ടുവര്‍ഷത്തെ പ്രവര്‍ത്തി പരിചയവും വേണം. ഒരു വര്‍ഷത്തെ കാലാവധിയില്‍ കരാര്‍ നിയമനമായിരിക്കും.
Post a Comment