Join Our Whats App Group

സിവിൽ സർവീസ് അക്കാഡമി താത്ക്കാലിക നിയമനം നടത്തുന്നു


സംസ്ഥാന സിവിൽ സർവീസ് അക്കാഡമിയിലും ഉപകേന്ദ്രങ്ങളിലും വിവിധ തസ്തികകളിൽ താത്ക്കാലിക നിയമനം നടത്തുന്നു. അഡ്മിനിസ്‌ട്രേറ്റീവ് അനലിസ്റ്റ് (ഒരു ഒഴിവ്, യോഗ്യത: ബി.ടെക്/ എം.ടെക്, എം.ബി.എയും യു.പി.എസ്.സിയുടെ സിവിൽ സർവീസ് പരീക്ഷയുടെ ഇന്റർവ്യൂവിൽ പങ്കെടുത്തവർക്ക് പരിഗണന, ശമ്പളം: പ്രതിമാസം 45000 രൂപ).
അക്കാഡമിക്ക് സപ്പോർട്ട് കോ-ഓർഡിനേറ്റർ (ഒരു ഒഴിവ്, യോഗ്യത: ബിരുദവും യു.പി.എസ്.സി സിവിൽ സർവീസ് ഇന്റർവ്യൂവിൽ ഒരു തവണയെങ്കിലും പങ്കെടുത്തിരിക്കണം, ബന്ധപ്പെട്ട മേഖലയിൽ പ്രവൃത്തിപരിചയം ഉളളവർക്ക് മുൻഗണന, ശമ്പളം:പ്രതിമാസം 30,000 രൂപ).
എഡ്യുക്കേറ്റർ (ഹിസ്റ്ററി, ഇക്കണോമിക്‌സ്, പൊളിറ്റിക്കൽ സയൻസ്, മലയാളം, ലിറ്ററേച്ചർ, പബ്ലിക് അഡ്മിനിസ്‌ട്രേഷൻ, സോഷിയോളജി, ജോഗ്രഫി, എൻവയറോൺമെന്റ് സയൻസ് എന്നീ വിഷയങ്ങളിൽ), ഒഴിവ് (ആറ് എണ്ണം വീതം), യോഗ്യത – യു.പി.എസ്.സി സിവിൽ സർവീസ് ഇന്റർവ്യൂവിൽ ഒരു തവണയെങ്കിലും പങ്കെടുത്തിരിക്കണം. മേൽവിഷയത്തിൽ ഏതെങ്കിലും ഒന്ന് ഐച്ഛിക വിഷയമായി എടുത്ത് പങ്കെടുത്തിട്ടുളളയാളായിരിക്കണം, ശമ്പളം: പ്രതിമാസം 35,000 രൂപ). നിയമനങ്ങൾക്കുളള വാക്ക്-ഇൻ-ഇന്റർവ്യൂ കേരള സ്റ്റേറ്റ് സിവിൽ സർവീസ് സർവീസ് അക്കാഡമിയുടെ തിരുവനന്തപുരത്ത് ചാരാച്ചിറയിലുളള ഓഫീസിൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക് സി.സി.ഇ.കെ യുടെ ഔദ്യോഗിക വെബ്‌സൈറ്റിലെ www.ccek.org സന്ദർശിക്കുക.

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group