Join Our Whats App Group

ഏഴാം ക്ലാസ് / ഉയർന്ന യോഗ്യതയുള്ളവർക്ക് ഗുരുവായൂർ ദേവസ്വത്തിൽ അവസരം


ഗുരുവായൂർ ക്ഷേത്രത്തിൽ 01.07.2020 മുതൽ സോപാനം കാവൽ,വനിതാ സെക്യൂരിറ്റി ഗാർഡ്,ക്ഷേത്രം സെക്യൂരിറ്റി ഓഫീസർമാർ,സെക്യൂരിറ്റി ജീവനക്കാർ,കോയ്മ തുടങ്ങി തസ്തികയിലേക്ക് നിയമിക്കപ്പെടുന്നതിന് നിർദ്ദിഷ്ട യോഗ്യതയുള്ള ഈശ്വര വിശ്വാസികളായ ഹിന്ദുക്കളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു.

  1. തസ്തികയുടെ പേര് : സോപാനം കാവൽ

    നിയമന കാലാവധി : 01.07.2020 മുതൽ 31.12.2020 കൂടിയ 6 മാസക്കാലം.
    പ്രതിമാസ വേതനം : 15,000 രൂപഒഴിവുകളുടെ എണ്ണം : 15

    പ്രായം : 01.01.2020 ന് 30 വയസ്സ് കുറയുവാനോ , 50 വയസ്സ് കൂടുവാനോ പാടില്ലാത്തതാണ്.

    യോഗ്യത : ഏഴാം ക്ലാസ് വിജയിച്ചിരിക്കണം.
    യാതൊരുവിധ ശാരീരിക അംഗവൈകല്യവുമില്ലാത്ത ആരോഗ്യദൃഢഗാത്രരായ പുരുഷൻ-മാരായിരിക്കണം.

    അസിസ്റ്റന്റ് സർജനിൽ കുറയാത്ത ഗവ.ഡോക്ടറുടെ മെഡിക്കൽ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നിർബന്ധമായും അപേക്ഷയോടപ്പം ഹാജരാക്കേണ്ടതാണ്.

    നല്ല കാഴ്ച ശക്തി ഉള്ളവരും 5½ അടിയിൽ കുറയാത്ത ഉയരമുള്ളവരുമായിരിക്കണം.

    ഈ വിഭാഗത്തിൽ SC/ST ക്ക് 10% റീസർവഷൻ ഉണ്ടായിരിക്കുന്നതാണ്.

    നിലവിലുള്ള സോപാനം കാവൽക്കാരുടെ അപേക്ഷ സ്വീകരിക്കുന്നതല്ല.

  2. തസ്തികയുടെ പേര് : വനിതാ സെക്യൂരിറ്റി ഗാർഡ്

    നിയമന കാലാവധി : 01.07.2020 മുതൽ 31.12.2020 കൂടിയ 6 മാസക്കാലം.പ്രതിമാസ വേതനം : 15000 രൂപഒഴിവുകളുടെ എണ്ണം : 12

    പ്രായം : 01.01.2020 ന് 55 വയസ്സ് കുറയുവാനോ , 60 വയസ്സ് കൂടുവാനോ പാടുള്ളതല്ല.

    യോഗ്യതകൾ : ഏഴാം ക്ലാസ് ജയിച്ചിരിക്കണം.

    യാതൊരുവിധ ശാരീരിക അംഗവൈകല്യവുമില്ലാത്തവരായിരിക്കണം.
    അസിസ്റ്റന്റ് സർജനിൽ കുറയാത്ത ഗവ.ഡോക്ടറുടെ മെഡിക്കൽ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നിർബന്ധമായും അപേക്ഷയോടപ്പം ഹാജരാക്കേണ്ടതാണ്.

    നല്ല കാഴ്ച ശക്തി ഉള്ളവരായിരിക്കണം.

  3. തസ്തികയുടെ പേര് : ക്ഷേത്രം സെക്യൂരിറ്റി ഓഫീസർമാർനിയമന കാലാവധി : 01.07.2020 മുതൽ 30.06.2021 വരെ കൂടിയ 1 വർഷം.1.ചീഫ് സെക്യൂരിറ്റി ഓഫീസർ (ഒഴിവ് : 01) പ്രതിമാസ വേതനം : 27,300 രൂപ.
    2.അഡിഷണൽ ചീഫ് സെക്യൂരിറ്റി ഓഫീസർ (ഒഴിവ് : 01) പ്രതിമാസ വേതനം : 22,050 രൂപ3.സെക്യൂരിറ്റി ഓഫീസർ (ഒഴിവ് :01) പ്രതിമാസ വേതനം : 19,950 രൂപ
    4.അഡിഷണൽ സെക്യൂരിറ്റി ഓഫീസർ (ഒഴിവുകളുടെ എണ്ണം : 03 )

    പ്രതിമാസ വേതനം : 19,900 രൂപ

    പ്രായം : 01.01.2020 ന് 40 വയസ്സ് തികഞ്ഞവരും 60 വയസ്സ് കഴിയാത്തവരും ആയിരിക്കണം.

    യോഗ്യതകൾ : ചീഫ് സെക്യൂരിറ്റി ഓഫീസർ,അഡിഷണൽ ചീഫ് സെക്യൂരിറ്റി ഓഫീസർ തസ്‌തികകൾക്ക് ജൂനിയർ കമ്മീഷൻഡ് ഓഫീസർ റാങ്കിലോ അതിൽ കുറയാത്ത തസ്‌തികയിൽ നിന്ന് വിരമിച്ചവരും സെക്യൂരിറ്റി ഓഫീസർ ,അഡിഷണൽ സെക്യൂരിറ്റി ഓഫീസർ തസ്തികയിലേക്ക് ഹവിൽദാർ റാങ്കിൽ കുറയാത്ത തസ്തികയിൽ നിന്നോ വിരമിച്ച വിമുക്തഭടന്മാരുമായിരിക്കണം.

    സൈനിക സേവനം തെളിയിക്കുന്ന സർട്ടിഫിക്കറ്റ്,മെഡിക്കൽ ഫിറ്റ്നസ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവ നിർബന്ധമായും അപേക്ഷയോടപ്പം ഹാജരാക്കേണ്ടതാണ്.

    ഓരോ തസ്തികയിലേക്കും പ്രത്യേകം അപേക്ഷ സമർപ്പിക്കണം.

  4. തസ്തികയുടെ പേര് : സെക്യൂരിറ്റി ജീവനക്കാർനിയമന കാലാവധി : 01.07.2020 മുതൽ 30.06.2021 വരെ കൂടിയ 1 വർഷക്കാലം.1.സെക്യൂരിറ്റി സൂപ്പർവൈസർ (ഒഴിവ് : 01)പ്രതിമാസ വേതനം : 22,000 രൂപ
    2.അസിസ്റ്റന്റ് സെക്യൂരിറ്റി സൂപ്പർവൈസർ (ഒഴിവ് : 01)പ്രതിമാസ വേതനം : 21,000 രൂപ3.സെക്യൂരിറ്റി ഗാർഡ് (ഒഴിവ് : 190 ) പ്രതിമാസ വേതനം : 20,350 രൂപ

    പ്രായം : 01.01.2020 ന് 60 വയസ്സ് കഴിയാത്തവർ ആയിരിക്കണം.

    യോഗ്യതകൾ : സൈനിക , അർദ്ധ -സൈനിക വിഭാഗങ്ങളിൽ നിന്ന് (Army, Navy, Airforce,BSF,CISF,ITBP,CRPF,Assam Rifles & GREF ) വിരമിച്ചവർ ആയിരിക്കണം.

    സെക്യൂരിറ്റി സൂപ്പർവൈസർ,അസിസ്റ്റന്റ് സെക്യൂരിറ്റി സൂപ്പർവൈസർ എന്നീ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ ഹവിൽദാർ റാങ്കോ,അതിനു മുകളിൽ റാങ്കിലോ വിരമിച്ചവർ ആയിരിക്കണം.

    ആരോഗ്യദൃഡഗാത്രരും നല്ല കാഴ്ച ശക്തി ഉള്ളവരുമായിരിക്കണം.

    അപേക്ഷയോടപ്പം ഡിസ്ചാർജ് സർട്ടിഫിക്കറ്റിന്റെ കോപ്പി,സബ് ഇൻസ്‌പെക്ടർ റാങ്കിൽ കുറയാത്ത പോലീസ് ഉദ്യോഗസ്ഥനിൽ നിന്നുള്ള സ്വഭാവ സർട്ടിഫിക്കറ്റ്, അസിസ്റ്റന്റ് സർജനിൽ കുറയാത്ത ഒരു ഡോക്ടറുടെ മെഡിക്കൽ സർട്ടിഫിക്കറ്റ് എന്നിവ നിർബന്ധമായും ഹാജരാക്കേണ്ടതാണ്.

    ഓരോ തസ്തികയിലേക്കും പ്രത്യേകം അപേക്ഷ സമർപ്പിക്കണം.

  5. തസ്തികയുടെ പേര് : കോയ്മനിയമന കാലാവധി : 01.07.2020 മുതൽ 30.06.2021 വരെ കൂടിയ 1 വർഷക്കാലം.ഒഴിവുകളുടെ എണ്ണം : 12

    പ്രായം : 01.01.2020 ന് 40 വയസ്സ് തികഞ്ഞവരും 55 വയസ്സ് കവിയാത്തവരുമായിരിക്കണം.

    യോഗ്യതകൾ : ബ്രാഹ്മണരായ പുരുഷന്മാരും ക്ഷേത്രാചാരനുഷ്ഠാനങ്ങളിൽ അറിവും വിശ്വാസമുള്ളവരായിരിക്കണം.

    മലയാളം എഴുതുവാനും വായിക്കുവാനും അറിഞ്ഞിരിക്കണം.
    ആരോഗ്യദൃഡഗാത്രരും അംഗവൈകല്യമില്ലാത്തവരും നല്ല കാഴ്ച ശക്തി ഉള്ളവരുമായിരിക്കണം.

    നിലവിലുള്ള കോയ്മക്കാരുടെ അപേക്ഷ പരിഗണിക്കുന്നതല്ല.

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷാഫോം ദേവസ്വം ഓഫീസിൽ നിന്ന് 50 രൂപ നിരക്കിൽ 06.06.2020 മുതൽ 30.06.2020 വൈകിട്ട് 5 മണി വരെ ഓഫീസ് പ്രവൃത്തി സമയങ്ങളിൽ ലഭിക്കുന്നതാണ്.

മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഒപ്പ് വെക്കുന്ന ഡോക്ടറുടെ യോഗ്യത, രജി. നമ്പർ,സർട്ടിഫിക്കറ്റ് ഒപ്പ് വെച്ച തീയതി എന്നിവ വ്യക്തമല്ലാത്ത പക്ഷം അപേക്ഷ നിരസിക്കുന്നതാണ്.

1,2,3,4 വിഭാഗത്തിലെ അപേക്ഷകാരായ പട്ടികജാതി/പട്ടികവർഗ വിഭാഗത്തിൽ പ്പെട്ടവർക്ക് ബന്ധപ്പെട്ട അധികാരികളിൽ നിന്നും ലഭിച്ച ജാതി തെളിയിക്കുന്ന രേഖയുടെ പകർപ്പ് ഹാജരാക്കിയാൽ അപേക്ഷാഫോം സൗജന്യമായി നൽകുന്നതാണ്.

അപേക്ഷഫോം തപാൽ മാർഗം അയക്കുന്നതല്ല.

വയസ്സ്,യോഗ്യതകൾ, ജാതി ,മുൻപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതമുള്ള അപേക്ഷ, ദേവസ്വം ഓഫീസിൽ നേരിട്ടോ, അല്ലെങ്കിൽ അഡ്മിനിസ്‌ട്രേറ്റർ,ഗുരുവായൂർ ദേവസ്വം, ഗുരുവായൂർ – 680101 എന്ന മേൽവിലാസത്തിൽ തപാലിലോ 20-06-2020 ന് വൈകുന്നേരം 5 മണിക്ക് മുൻപായി ലഭിക്കേണ്ടതാണ്.

ദേവസ്വത്തിൽ നിന്നും നൽകുന്ന നിർദ്ദിഷ്ട ഫോറത്തിലല്ലാത്തതും അപൂർണ്ണവും അവ്യക്തവുമായതും യഥാസ്ഥാനത്ത് ഫോട്ടോ പതിപ്പിക്കാത്തതും അതത് തസ്തികകളിലേക്ക് ആവശ്യമായ രേഖകൾ ഇല്ലാത്തതും നിശ്ചിത സമയത്തിന് ശേഷം ലഭിക്കുന്ന അപേക്ഷകൾ നിരുപാധികം നിരസിക്കുന്നതാണ്. ഇത് സംബന്ധിച്ച് യാതൊരു വിധ കത്തിടപാടും നടത്തുന്നതല്ല.

വിശദവിവരങ്ങൾ ഗുരുവായൂർ ദേവസ്വം ബോർഡിൽ നിന്ന് നേരിട്ടോ, 0487 – 2556335 എന്ന നമ്പറിൽ ടെലിഫോൺ വഴിയോ അറിയാവുന്നതാണ്.

Important Links
Official Notification Click 

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group