തിരുവനതപുരം :തിരുവനന്തപുരത്തെ കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിൽ ഓഫീസിൽ എൽ.ഡി.സി/യു.ഡി.സി തസ്തികകളിൽ ഡെപ്യൂട്ടേഷന് അപേക്ഷ ക്ഷണിച്ചു. രണ്ടു വീതം ഒഴിവുകളുണ്ട്. എൽ.ഡി.സി/യു.ഡി.സി തസ്തികകളിൽ അപേക്ഷിക്കുന്നവർക്ക് അതേ വിഭാഗത്തിൽ കുറഞ്ഞത് അഞ്ച് വർഷത്തെ പ്രവൃത്തി പരിചയം വേണം. താൽപ്പര്യമുളള ഉദ്യോഗാർത്ഥികൾ മേലധികാരികളുടെ സമ്മതപത്രവും, കെ.എസ്.ആർ (ഭാഗം 1) ചട്ടം 144 പ്രകാരമുളള സ്റ്റേറ്റ്‌മെന്റുമായി അപേക്ഷ സമർപ്പിക്കണം.
അപേക്ഷകൾ ജൂൺ 20ന് വൈകുന്നേരം നാല് മണിവരെ സെക്രട്ടറി, കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിൽ, സ്റ്റാച്യൂ, തിരുവനന്തപുരം – 695001 എന്ന വിലാസത്തിലും keralasportscouncil.gmail.com ലും സ്വീകരിക്കും.
Post a Comment