Join Our Whats App Group

കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് താല്‍ക്കാലിക ഒഴിവ്


കോഴിക്കോട്:   കോഴിക്കോട് ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തിലേക്ക് കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഗ്രേഡ് II തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. ഭിന്നശേഷി വിഭാഗത്തില്‍ കേള്‍വി വൈകല്യമുള്ളവര്‍ക്ക് സംവരണം ചെയ്ത ഒഴിവാണ്. എസ്.എസ്.എല്‍.സി, ടൈപ്പ് റൈറ്റിങ്ങ് ഇംഗ്ലീഷ്,. മലയാളം ലോവര്‍ സര്‍ട്ടിഫിക്കറ്റ്, ഷോര്‍ട്ട് ഹാന്‍ഡ് ഇംഗ്ലീഷ്, മലയാളം ലോവര്‍ സര്‍ട്ടിഫിക്കറ്റ്, കമ്പ്യൂട്ടര്‍ വേര്‍ഡ് പ്രോസസ്സിംഗ് യോഗ്യതകള്‍ ഉണ്ടായിരിക്കണം. പ്രായം 2020 ജനുവരി ഒന്നിന് 18നും 41നുമിടയില്‍. അനുവദനീയ വയസ്സിളവ് ബാധകം. നിശ്ചിത യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ജൂണ്‍ 18 നകം പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് സബ് റീജിയണല്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : :04952373179.

Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group