കണ്ണൂര്‍ മുന്‍സിഫ് കോര്‍ട്ട് സെന്ററില്‍ അഡ്വക്കറ്റ് ഫോര്‍ ഡൂയിങ്ങ് ഗവണ്‍മെന്റ് വര്‍ക്കറെ നിയമിക്കുന്നതിനായി അഞ്ച് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയമുള്ള അഭിഭാഷകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
താല്‍പര്യമുള്ളവര്‍ ബയോഡാറ്റ, ജനന തീയതി തെളിയിക്കുന്ന രേഖ, എന്റോള്‍മെന്റ് സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം അപേക്ഷ ജൂണ്‍ 15 ന് വൈകിട്ട് അഞ്ച് മണിക്കകം കലക്ടറേറ്റില്‍ സമര്‍പ്പിക്കേണ്ടതാണ്.
Post a Comment