പാലക്കാട് : ഷൊര്‍ണൂര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ‘എന്റിച്ച് യുവര്‍ ഇംഗ്ലീഷ്’ വിഷയം പഠിപ്പിക്കുന്നതിന് സ്ഥാപനത്തിലെ പി.ടി.എയുടെ കീഴില്‍ ഇംഗ്ലീഷ് അധ്യാപകനെ നിയമിക്കുന്നു. ഇംഗ്ലീഷ് ഐച്ഛിക വിഷയമായെടുത്ത് ബിരുദവും ബി.എഡുമാണ് യോഗ്യത. പ്രവൃത്തി പരിചയം അഭികാമ്യം. കമ്പ്യൂട്ടര്‍ പരിജ്ഞാനം അധിക യോഗ്യതയായി കണക്കാക്കും. താത്പര്യമുളളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുമായി ഇന്ന് (ജൂണ്‍ 26) ന് ഉച്ചയ്ക്ക് 12 ന് കൂടിക്കാഴ്ചയ്ക്ക് എത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍ : 04662222197.
إرسال تعليق