കോഴിക്കോട്: കോഴിക്കോട് ജില്ലാ പഞ്ചായത്ത് സ്‌കില്‍ ഡവലപ്‌മെന്റ് സെന്ററില്‍ പുതിയ അധ്യയന വര്‍ഷത്തിലേക്കുള്ള പ്രവേശനം ആരംഭിച്ചു. പത്താംതരവും പ്ലസ്ടുവും കഴിഞ്ഞവര്‍ക്ക് അപേക്ഷിക്കാം. ഓണ്‍ലൈനായി പേര് രജിസ്റ്റര്‍ ചെയ്യണം. കേന്ദ്ര മനുഷ്യവിഭവ വകുപ്പിന്റെ കീഴിലുള്ള എൻഐഒഎസിന്റെയും സംസ്ഥാന സര്‍ക്കാരിനു കീഴിലുള്ള സി ഡിറ്റിന്റെയും തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്കാണ് പ്രവേശനം. ക്ലാസ്സുകള്‍ ആദ്യനാളുകളില്‍ ഓണ്‍ലൈന്‍ ആയും തുടര്‍ന്നുള്ള പ്രായോഗിക പരിശീലനങ്ങള്‍ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുമാണ് ഒരുക്കിയിരിക്കുന്നത്. ഡി.സി.എ, ഐ.ടി. സ്‌കില്‍ (ഗ്രാഫിക് ഡിസൈനിങ്ങ്, ഡാറ്റാ എന്‍ട്രി, കമ്പ്യൂട്ടര്‍ എക്കൗണ്ടിങ്ങ്) സാപ്-ഫിക്കോ അക്കൗണ്ടിങ്, സി.സി.എ (ടാലി അക്കൗണ്ടിങ്) വെബ് ഡിസൈനിങ്ങ്, വിഷ്വല്‍ വീഡിയോ എഡിറ്റിങ്ങ് & സ്‌പെഷ്യല്‍ ഇഫക്റ്റ്, മലയാളം കമ്പ്യൂട്ടിങ്ങ് എന്നീ ഐ.ടി കോഴ്‌സുകളിലേക്കും ഇലക്ട്രിക്കല്‍ ടെക്‌നീഷ്യന്‍ വയര്‍മാന്‍, സോളാര്‍ ടെക്‌നീഷ്യന്‍, റഫ്രിജറേഷന്‍ & എയര്‍കണ്ടീഷനിങ്ങ് എന്നീ സാങ്കേതിക കോഴ്‌സുകളിലേക്കും കട്ടിങ്ങ് & ടൈലറിങ്ങ്, ഫാഷന്‍ ടെക്‌നോളജി എന്നീ കോഴ്‌സുകളിലേക്കുമാണ് ഈ വർഷം പ്രവേശനം നൽകുന്നത്. രജിസ്‌ട്രേഷന്‍ ജൂണ്‍ 20 നകം നടത്തണമെന്ന് ഡയറക്ടര്‍ അറിയിച്ചു. പ്രവേശന ഫോമും വിശദവിവരവുംwww.skilldevelopmentcentre.in ൽ ലഭിക്കും. ഫോണ്‍: 0495 2370026
The post സ്‌കില്‍ ഡവലപ്‌മെന്റ് സെന്ററില്‍ പ്രവേശനം appeared first on Times Kerala.
Post a Comment