തിരുവനതപുരം : ലൈഫ് മിഷൻ സംസ്ഥാന കാര്യാലയത്തിൽ പ്രോഗ്രാം മാനേജർ (ഫിനാൻസ്) തസ്തികയിൽ ഒരു വർഷത്തെ കരാർ നിയമനം നടത്തുന്നു. ഡെപ്യൂട്ടി സെക്രട്ടറി റാങ്കിൽ കുറയാത്ത തസ്തികയിൽ നിന്ന് സെക്രട്ടേറിയറ്റിലെ ധനവകുപ്പിൽ നിന്ന് വിരമിച്ചവർക്ക് അപേക്ഷിക്കാം. പ്രതിമാസ വേതനം 50,000 രൂപ. ലൈഫ് മിഷൻ സംസ്ഥാന കാര്യാലയത്തിൽ 19ന് വൈകിട്ട് മൂന്നിനകം അപേക്ഷ ലഭിക്കണം. ബയോഡാറ്റയിൽ മൊബൈൽ നമ്പറും ഇ-മെയിൽ ഐഡിയും ഉണ്ടാവണം.
إرسال تعليق