തൃശ്ശൂർ : തൃശൂർ ഗവ. മെഡിക്കൽ കോളേജിലെ മൈക്രോബയോളജി വകുപ്പിൽ ഐ സി എം ആർ പദ്ധതിയുടെ കീഴിലുള്ള വി ആർ ഡി എൽ ലബോറട്ടറിയിലേക്ക് റിസർച്ച് സയന്റിസ്റ്റ് (നോൺ-മെഡിക്കൽ), റിസർച്ച് അസിസ്റ്റന്റ് എന്നിവരെ നിയമിക്കുന്നു. മെഡിക്കൽ മൈക്രോബയോളജി, വൈറോളജി എന്നിവയിൽ ഏതെങ്കിൽ ഒന്നിൽ പിഎച്ച്ഡി അല്ലെങ്കിൽ എംഎസ്‌സിയും രണ്ട് വർഷത്തെ പ്രവൃത്തിപരിചയവുമാണ് റിസർച്ച് സയന്റിസ്റ്റിന്റെ യോഗ്യത. മെഡിക്കൽ മൈക്രോബയോളജി, വൈറോളജി, മൈക്രോബയോളജി, ബയോടെക്‌നോളജി, മോളിക്യൂലർ ബയോളജി, ലൈഫ് സയൻസ് എന്നിവയിൽ ഏതെങ്കിൽ ഒന്നിൽ എംഎസ്‌സിയാണ് റിസർച്ച് അസിസ്റ്റന്റിന്റെ യോഗ്യത.
ഒരു വർഷത്തേയ്ക്ക് കരാറടിസ്ഥാനത്തിലാണ് നിയമനം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ വയസ്സ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും, പകർപ്പും സഹിതം തൃശൂർ ഗവ. മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ മുളങ്കുന്നത്തുകാവ് കാര്യാലയത്തിൽ അഭിമുഖത്തിന് എത്തണം. ജൂലായ് മൂന്നിന് രാവിലെ 11 ന് സയന്റിസ്റ്റിനും ഉച്ചയ്ക്ക് രണ്ടിന് അസിസ്റ്റന്റിനുമാണ് അഭിമുഖം. ഫോൺ: 0487 2200311, 2200319.
إرسال تعليق