കണ്ണൂര്‍ ഗവ.പോളിടെക്നിക്ക് കോളേജില്‍ 2020-21 അധ്യയന വര്‍ഷം ദിവസവേതനാടിസ്ഥാനത്തില്‍ വിവിധ എഞ്ചിനീയറിങ് വിഭാഗത്തില്‍ ഗസ്റ്റ് ലക്ചറര്‍മാരെ നിയമിക്കുന്നതിനുള്ള പാനല്‍ തയ്യാറാക്കുന്നതിനായി യോഗ്യരായവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.
അപേക്ഷകര്‍ ബയോഡാറ്റ, മാര്‍ക്ക് ലിസ്റ്റ്, യോഗ്യത, അധിക യോഗ്യതയുണ്ടെങ്കില്‍ അത്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ജൂലൈ അഞ്ചിനകം [email protected] ലേക്ക് ഇ മെയില്‍ ചെയ്യേണ്ടതാണ്.
യോഗ്യരായവരില്‍ നിന്നും പാനല്‍ തയ്യാറാക്കുന്നതിനായുള്ള എഴുത്തു പരീക്ഷയും കൂടിക്കാഴ്ചയും കണ്ണൂര്‍ ഗവ.പോളിടെക്നിക്ക് കോളേജില്‍ നടത്തും.തസ്തിക, യോഗ്യത, കൂടിക്കാഴ്ചയുടെ തീയതി എന്ന ക്രമത്തില്‍.
സിവില്‍ എഞ്ചിനീയറിങ് - സിവില്‍ എഞ്ചിനീയറിങ്ങില്‍ ഫസ്റ്റ് ക്ലാസോടുകൂടിയ ബി ടെക്/ബി ഇ ബിരുദം അല്ലെങ്കില്‍ തത്തുല്യ യോഗ്യത - ജൂലൈ 12 ന് 10 മണി.
മെക്കാനിക്കല്‍ എഞ്ചിനീയറിങ്-വുഡ് ആന്റ് പേപ്പര്‍ ടെക്നോളജി - മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങില്‍ ഫസ്റ്റ് ക്ലാസോടുകൂടിയ ബി ടെക്/ബി ഇ ബിരുദം അല്ലെങ്കില്‍ തത്തുല്യ യോഗ്യത - ജൂലൈ എട്ടിന് 10 മണി.
ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്സ് എഞ്ചിനീയറിങ് - ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ്ങില്‍ ഫസ്റ്റ് ക്ലാസോടുകൂടിയ ബി ടെക്/ബി ഇ ബിരുദം അല്ലെങ്കില്‍ തത്തുല്യ യോഗ്യത - ജൂലൈ ഒമ്പത് 10 മണി.
ഇലക്ട്രോണിക്സ് എഞ്ചിനീയറിങ് - ഇലക്ട്രോണിക്സ് എഞ്ചിനീയറിങ്ങില്‍ ഫസ്റ്റ് ക്ലാസോടുകൂടിയ ബി ടെക്/ബി ഇ ബിരുദം അല്ലെങ്കില്‍ തത്തുല്യ യോഗ്യത - ജൂലൈ 10 ന് 10 മണി.
ടെക്സ്‌റ്റൈല്‍ ടെക്നോളജി - ടെക്സ്‌റ്റൈല്‍ ടെക്നോളജിയില്‍ ഫസ്റ്റ് ക്ലാസോടുകൂടിയ ബി ടെക്/ബി ഇ ബിരുദം അല്ലെങ്കില്‍ തത്തുല്യ യോഗ്യത - ജൂലൈ 11 രാവിലെ 10 മണി. കൂടുതല്‍ വിവരങ്ങള്‍ gptckannur.ac.in ല്‍ ലഭിക്കും.
പുതുതായി സര്‍വീസില്‍ പ്രവേശിച്ചവര്‍ക്കുള്ള പ്രാണ്‍ രജിസ്ട്രേഷന്‍ (എന്‍ പി എസ്) ജൂലൈ ഒന്ന് ബുധനാഴ്ച ഉണ്ടായിരിക്കില്ലെന്ന് ജില്ലാ ട്രഷറി ഓഫീസര്‍ അറിയിച്ചു.
*ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്*
പേരാവൂര്‍ ഗവ.ഐ ടി ഐ യില്‍ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ താല്‍ക്കാലിക ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂലൈ എട്ടിന് രാവിലെ 11 മണിക്ക് പേരാവൂര്‍ ഗവ.ഐ ടി ഐ പ്രിന്‍സിപ്പല്‍ മുമ്പാകെ കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോണ്‍: 0490 2458650.
*മസ്റ്ററിങ്ങ് പൂര്‍ത്തിയാക്കണം*
തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് വഴി പെന്‍ഷന്‍ കൈപ്പറ്റുന്ന ഇനിയും മസ്റ്ററിങ്ങ് ചെയ്തിട്ടില്ലാത്ത ഗുണഭോക്താക്കള്‍ ജൂണ്‍ 29 മുതല്‍ ജൂലൈ 15 വരെ അക്ഷയ കേന്ദ്രങ്ങള്‍ വഴി മസ്റ്ററിങ്ങ് പൂര്‍ത്തിയാക്കണം. മസ്റ്ററിങ്ങ് പരാജയപ്പെടുന്നവര്‍ ജൂലൈ 16 മുതല്‍ 22 വരെ ക്ഷേമനിധി ബോര്‍ഡില്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്.
*മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്*
കേരളത്തിന്റെ വടക്കന്‍ തീരത്ത് മണിക്കൂറില്‍ 40-50 കിലോമീറ്റര്‍ വേഗതയില്‍ കാറ്റുവീശാന്‍ സാധ്യത ഉള്ളതിനാല്‍ മത്സ്യ തൊഴിലാളികള്‍ കടലില്‍ പോവരുതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജൂലൈ നാലുവരെ തെക്ക് പടിഞ്ഞാറന്‍ അറബി കടലില്‍ മണിക്കൂറില്‍ 50-60 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
*അപേക്ഷ ക്ഷണിച്ചു*
ജില്ലയില്‍ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്കായി ആറ് എക്കോ സൗണ്ടര്‍/ഫിഷ് ഫൈന്‍ഡര്‍ വിതരണത്തിനായി എത്തിയിട്ടുണ്ട്. ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത ഫിഷറീസ് രജിസ്‌ട്രേഷനും, ലൈസന്‍സുമുള്ള പരമ്പരാഗത മത്സ്യബന്ധന യാനങ്ങള്‍ക്കാണ് ഉപകരണം വിതരണം ചെയ്യുക.
75 ശതമാനം ഗ്രാന്റോട് കൂടിയാണ് ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നത്. 25 ശതമാനമാണ് ഗുണഭോക്താവ് ഒടുക്കേണ്ടത്. താല്‍പര്യമുള്ള മത്സ്യബന്ധന യാന ഉടമകള്‍ അടുത്തുള്ള മത്സ്യഭവന്‍ ഓഫീസുമായോ, ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസ്, ഫിഷറീസ് സ്റ്റേഷന്‍, ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസ് എന്നിവിടങ്ങളുമായി ബന്ധപ്പെടേണ്ടതാണ്.
നിയമാനുസൃതം അപേക്ഷ സമര്‍പ്പിച്ച് ഗുണഭോക്തൃ വിഹിതം അടയ്ക്കുന്ന ആദ്യത്തെ ആറ് മത്സ്യബന്ധന യാന ഉടമകള്‍ക്കായിരിക്കും ഉപകരണം വിതരണം ചെയ്യുക. ഫോണ്‍: 0497 2731081, 0497 2732487
إرسال تعليق