Join Our Whats App Group

ഡേറ്റാബേസ് അഡ്മിനിസ്‌ട്രേറ്ററെ നിയമിക്കുന്നു


ട്രഷറി വകുപ്പിൽ കരാർ വ്യവസ്ഥയിൽ ഡേറ്റാബേസ് അഡ്മിനിസ്‌ട്രേറ്ററെ നിയമിക്കുന്നു. കമ്പ്യൂട്ടർ സയൻസിൽ ബി.ടെക്, എം.ടെക് യോഗ്യതയോ എം.സി.എയോ ഐ.ടിയിൽ എം.എസ്‌സിയോ ഉളളവർ ജൂലൈ അഞ്ചിനകം അപേക്ഷിക്കണം. 40 വയസിൽ താഴെയുളളവർക്ക് അപേക്ഷ നൽകാം. 85,000 രൂപയാണ് വേതനം. മൂന്നോ അതിലധികമോ വർഷത്തെ പ്രവൃത്തിപരിചയം വേണം. ബയോഡേറ്റയും അപേക്ഷയും ജനനത്തീയതി, വിദ്യാഭ്യാസം, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകർപ്പ് സഹിതം ഡയറക്ടർ ഓഫ് ട്രഷറീസ്, കൃഷ്ണ ബിൽഡിംഗ്, തൈക്കാട് പി.ഒ. 695014, തിരുവനന്തപുരം എന്ന വിലാസത്തിൽ അയയ്ക്കണം. [email protected] എന്ന മെയിലിലേക്കും അയയ്ക്കാം.

Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group