ആലപ്പുഴ: ജില്ലയിൽ – 2020-21 സാമ്പത്തിക വർഷത്തിൽ വേലിയേറ്റ രേഖയിൽ നിന്നും 50 മീറ്ററിനുള്ളിൽ താമസിക്കുന്ന കുടുംബങ്ങളെ സുരക്ഷിത മേഖലയിൽ പുനരധിവസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നടപ്പിലാക്കുന്ന പുനർഗേഹം എന്ന ബൃഹത് പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി ജില്ലയിൽ ഒരു പ്രോജക്ട് കോ-ഓർഡിനേറ്ററിനെ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. താൽക്കാലികാടിസ്ഥാനത്തിൽ നിയമാനുസ്യതമായ കരാറിൽ പ്രതിമാസം 25,000 രൂപ വേതനാടിസ്ഥാനത്തിൽ നിയോഗിക്കുന്നതാണ്. താൽപ്പര്യമുള്ളവർക്ക് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ ജൂൺ എട്ടിന് മുമ്പായി ബയോഡാറ്റാ സഹിതം അപേക്ഷ സമർപ്പിക്കാം. പ്രായം 22 നും 45 നും മദ്ധ്യേ.വിദ്യാഭ്യാസ യോഗ്യത: അംഗീകൃത യൂണിവേഴ്‌സിറ്റിയിൽ നിന്നും സോഷ്യൽ വർക്ക്/ സോഷ്യോളജി/ സൈക്കോളജി ഇവയിൽ ഏതെങ്കിലും ഒരു വിഷയത്തിനുള്ള ബിരുദാനന്തര ബിരുദം.
അധിക യോഗ്യത:- എം.എസ്.ഓഫീസ്/കെ.ജി.ടി.ഇ./വേർഡ് പ്രോസസിംഗ് (ഇംഗ്ലീഷ് ആൻഡ് മലയാളം)/പി.ജി.ഡി.സി.എ ഇവയിൽ ഏതെങ്കിലും ഒരു വിഷയത്തിൽ നേടിയ കംപ്യൂട്ടർ പരിജ്ഞാനം.
The post പ്രോജക്ട് കോ-ഓർഡിനേറ്ററിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു appeared first on Times Kerala.
إرسال تعليق