Join Our Whats App Group

പ്രൊജക്ട് മാനേജർ തസ്തികയിൽ നിയമനം


ആലപ്പുഴ: സി.പി.സി.ആർ.ഐയുടെ കായംകുളത്തെ പ്രാദേശിക കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന ജില്ല കൃഷി വിജ്ഞാനകേന്ദ്രത്തിന്റെ മേൽനോട്ടത്തിൽ നബാർഡിന്റെ സാമ്പത്തിക സഹായത്തോടെ നടപ്പാക്കുന്ന പദ്ധതിയിൽ പ്രൊജക്ട് മാനേജർ തസ്തികയിൽ ജൂൺ 23ന് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തും. താൽക്കാലിക നിയമനം തുടക്കത്തിൽ ഒരു വർഷത്തേക്കാണ്. 2023 മാർച്ച് 31 വരെ നീട്ടാം. ഉയർന്ന പ്രായപരിധി ജൂൺ 23ന് പുരുഷന്മാര്‍ 35 വയസും സ്ത്രീകൾക്ക് 40 വയസും. നിയമാനുസൃത ഇളവുകള്‍ ലഭിക്കും. അഗ്രിക്കൾച്ചർ/ഹോർട്ടികൾച്ചർ എന്നിവയിൽ ബിരുദം, ഏതെങ്കിലും ഗവേഷണ സ്ഥാപനങ്ങളിലോ കൃഷി വിജ്ഞാന കേന്ദ്രങ്ങളിലോ ഗവേഷണ വികസന പദ്ധതികളില്‍ ഒരു വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തിപരിചയവും അല്ലെങ്കില്‍ അഗ്രിക്കള്‍ച്ചറില്‍ രണ്ടുവര്‍ഷത്തെ ഡിപ്ലോമയും ഏതെങ്കിലും ഗവേഷണ സ്ഥാപനത്തിലോ കൃഷി വിജ്ഞാന കേന്ദ്രത്തിലോ ഗവേഷണ വികസന പദ്ധതികളില്‍ മൂന്നു വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തിപരിചയവും. കമ്പ്യൂട്ടർ ഉപയോഗത്തിലും ഇരുചക്രവാഹന ഡ്രൈവിങ്ങിലും ഉള്ള പരിചയം അഭികാമ്യം. മാസ ഫെല്ലോഷിപ്പ് 25,000 രൂപ. കൂടുതൽ വിവരങ്ങൾക്ക് www.kvkalappuzha.org , www.cpcri.gov.in എന്നീ വെബ്‌സൈറ്റുകൾ സന്ദർശിക്കണം. താൽപര്യമുള്ളർ കൃഷ്ണപുരത്തെ സി.പി.സി.ആർ.ഐ പ്രാദേശിക കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന കൃഷി വിജ്ഞാന കേന്ദ്രത്തിൽ അസൽ സർട്ടിഫിക്കറ്റുകളുമായി ജൂൺ 23ന് രാവിലെ 9.30ന് ഹാജരാകണം. ഫോൺ: 0479 2959268,2449268.

Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group