കോഴിക്കോട് :ജില്ലയിലെ മുഴുവന്‍ അധ്യാപക പരിശീലന സ്ഥാപനങ്ങള്‍ക്കും ഡയറ്റ് ഓണ്‍ലൈന്‍ ലേണിംഗ് മാനേജ്മെന്റ് സംവിധാനമൊരുക്കുന്നു.
കോഴിക്കോട് ഡയറ്റിന്റെ നേതൃത്വത്തിലാണ് നേരിട്ടും ഓണ്‍ലൈനായുമുള്ള (ഫിസിക്കല്‍ + ഡിജിറ്റല്‍) ഇ-ലേണിംഗ് മാനേജ്മെന്റ് സംവിധാനമൊരുക്കുന്നത്. സ്വതന്ത്ര സോഫ്റ്റ് ഫെയര്‍ പ്ലാറ്റ്ഫോമിലുള്ള മൂഡില്‍ (MOODDLE) ഉപയോഗിച്ചാണ് സംവിധാനമൊരുക്കുക. ഇതിന്റെ ഭാഗമായി തയ്യാറാക്കിയ ഇ-ലേണിംഗ് മാനേജ്മെന്റ് സംവിധാനം എസ്.സി.ആര്‍.ടി ഡയറക്ടര്‍ ഡോ.ജെ.പ്രസാദ് ഉദ്ഘാടനം ചെയ്തു.
ഡയറ്റുള്‍പ്പെടെ ജില്ലയിലെ 13 അധ്യാപക പരിശീലന കേന്ദ്രങ്ങളിലെ മുഴുവന്‍ അധ്യാപകര്‍ക്കും അധ്യാപകവിദ്യാര്‍ത്ഥികള്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും. ജൂലൈ 1 മുതല്‍ അധ്യാപക വിദ്യാര്‍ത്ഥികള്‍ക്ക് ഇത് പ്രയോജനപ്പെടുത്തി ഓണ്‍ലൈന്‍ ക്ലാസ്സുകളും അസൈന്‍മെന്റുകളും സമയബന്ധിതമായി പൂര്‍ത്തിയാക്കാം. ഇതിനായി അധ്യാപക പരിശീലന കേന്ദ്രങ്ങളിലെ അധ്യാപകര്‍ക്ക് ഡയറ്റിന്റെ നേതൃത്വത്തില്‍ നേരിട്ടും ഓണ്‍ലൈനായും പരിശീലനം നല്‍കും. ഓരോ വിഷയവുമായി ബന്ധപ്പെട്ട ഇ-ഉള്ളടക്കങ്ങള്‍ ഇതിന്റെ ഭാഗമായി നിര്‍മ്മിക്കും. ജില്ലയിലെ മുഴുവന്‍ അധ്യാപകപരിശീലകരുടെയും വിഷയ ക്ലസ്റ്ററുകള്‍ ചേര്‍ന്നാണ് ഉള്ളടക്കം തയ്യാറാക്കുക. ഡയറ്റ് പ്രിന്‍സിപ്പല്‍ കെ.വി പത്മനാഭന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ഡയറ്റ് വാര്‍ഷിക റിപ്പോര്‍ട്ട്, ‘സ്‌കൂളിനൊപ്പം’ പ്രവര്‍ത്തന റിപ്പോര്‍ട്ട്, ‘അന്‍പ്’ ഗവേഷണ റിപ്പോര്‍ട്ട് എന്നിവ പ്രകാശനം ചെയ്തു. സിനിയര്‍ ലക്ചറര്‍മാരായ യു.കെ.അബ്ദുന്നാസര്‍, ഡോ.ബാബു വര്‍ഗ്ഗീസ്, എന്‍.അബ്ദുറഹിമാന്‍, ടി. അബ്ദുന്നാസര്‍, ഡോ.വാസുദേവന്‍, കെ.പി. പുഷ്പ എന്നിവര്‍ പങ്കെടുത്തു.
إرسال تعليق