വയനാട് : വെള്ളമുണ്ട പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ നഴ്‌സിംഗ് അസിസ്റ്റന്റ് തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു. അപേക്ഷയോടൊപ്പം താമസിക്കുന്ന പഞ്ചായത്ത്, ഫോണ്‍ നമ്പര്‍ എന്നിവ ഉള്‍പ്പെടെയുള്ള ഫോട്ടോ പതിച്ച ബയോഡാറ്റയും സ്വയം സാക്ഷ്യപ്പെടുത്തിയ യോഗ്യത സര്‍ട്ടിഫിക്കറ്റിന്റെയും ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പും [email protected] എന്ന ഇ മെയിലില്‍ വിലാസത്തില്‍ ജൂണ്‍ 11 ന് രാവിലെ 10നകം സ്‌കാന്‍ ചെയ്ത് അയക്കണം. നേരിട്ട് ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിക്കില്ല. ടെലിഫോണിക് അഭിമുഖത്തിലൂടെയാണ് നിയമനം. വെള്ളമുണ്ട ഗ്രാമപഞ്ചായത്തില്‍ താസിക്കുന്നവര്‍ക്ക് മുന്‍ഗണന.
إرسال تعليق