Join Our Whats App Group

അങ്കണവാടി വര്‍ക്കര്‍/ഹെല്‍പ്പര്‍ നിയമനം


അരീക്കോട്, എടവണ്ണ, ഊര്‍ങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് പരിധിയില്‍ വരുന്ന അങ്കണവാടികളില്‍ വര്‍ക്കര്‍/ ഹെല്‍പ്പര്‍ തസ്തികകളില്‍ നിയമനം നടത്തുന്നു. അപേക്ഷകര്‍ ഗ്രാമപഞ്ചായത്തില്‍ സ്ഥിരതാമസമുള്ള വനിതകളായിരിക്കണം. വര്‍ക്കര്‍മാര്‍ എസ്.എസ്.എല്‍.സി പാസ്സായിരിക്കണം. ഹെല്‍പ്പര്‍മാര്‍ എസ്.എസ്.എല്‍.സി പാസ്സാകാത്തവരും എഴുത്തും വായനയും അറിയുന്നവരുമാകണം. താത്പര്യമുള്ളവര്‍ വയസ്സ്, വിദ്യാഭ്യാസ യോഗ്യത, ജാതി, സ്ഥിരതാമസം, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതമുള്ള അപേക്ഷ ശിശുവികസന പദ്ധതി ഓഫീസര്‍, ഐ.സി.ഡി.എസ് അരീക്കോട്, അരീക്കോട് പി.ഒ-673639 എന്ന വിലാസത്തില്‍ നല്‍കണം. അരീക്കോട്, എടവണ്ണ ഗ്രാമപഞ്ചായത്തുകളിലെ അങ്കണവാടികളിലെ ഒഴിവുകളിലേക്ക് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 30നും ഊര്‍ങ്ങാട്ടിരിയുടേത് ജൂണ്‍ 20നുമാണ്. അപേക്ഷ ഫോമിന്റെ മാതൃക ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസ്, ഗ്രാമപഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളില്‍ ലഭിക്കുമെന്ന് ശിശുവികസന പദ്ധതി ഓഫീസര്‍ അറിയിച്ചു.ഫോണ്‍: 0483: 2852939.

Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group