Join Our Whats App Group

റായ്‌പൂർ കൃഷി വിജ്ഞാൻ കേന്ദ്രങ്ങളിൽ 38 ഒഴിവുകൾ

റായ്‌പൂർ ഇന്ദിരാഗാന്ധി കൃഷി വിശ്വവിദ്യാലയയുടെ കീഴിലുള്ള കൃഷി വിജ്ഞാൻ കേന്ദ്രങ്ങളിൽ വിവിധ വിഭാഗങ്ങളിലായി സബ്ജക്ട് മാറ്റർ സ്പെഷലിസ്റ്റ്, പ്രോഗ്രാം അസിസ്റ്റന്റുമാരുടെ 38 ഒഴിവുകൾ. താൽക്കാലിക നിയമനം. ജൂൺ 15 വരെ ഓൺലൈനായി അപേക്ഷിക്കാം.
അഗ്രിക്കൾച്ചറൽ എക്സ്റ്റെൻഷൻ, ലൈവ്സ്റ്റോക്ക് പ്രൊഡക്ഷൻ ആൻഡ് മാനേജ്മെന്റ്, അഗ്രോണമി, ഹോർട്ടിക്കൾച്ചർ, സോയിൽ സയൻസ്, എന്റമോളജി, പ്ലാന്റ് പതോളജി, ഫാം മെഷീനറി ആൻഡ് പവർ എൻജിനീയറിങ്, സോയിൽ ആൻഡ് വാട്ടർ എൻജിനീയറിങ്, അഗ്രിക്കൾച്ചറൽ പ്രോസസിങ് ആൻഡ് ഫുഡ് എൻജിനീയറിങ് വിഭാഗങ്ങളിൽ സബ്ജക്ട് മാറ്റർ സ്പെഷലിസ്റ്റ് ഒഴിവുകളും പ്ലാന്റ് പതോളജി, ഫിഷറീസ്, എന്റമോളജി വിഭാഗങ്ങളിൽ പ്രോഗ്രാം അസിസ്റ്റന്റ് ഒഴിവുകളുമാണുള്ളത്. ബാക്ക്‌ലോഗ്/ റഗുലർ റിക്രൂട്മെന്റാണ്.
www.igkvmis.cg.nic.in

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group