Join Our Whats App Group

പ്രിൻസിപ്പൽ വാക്ക്-ഇൻ-ഇന്റർവ്യൂ 30ന്


സംസ്ഥാന സഹകരണ യൂണിയൻ കേരളയ്ക്ക് കീഴിൽ നെയ്യാർഡാമിൽ പ്രവർത്തിക്കുന്ന കിക്മ ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ കോൺട്രാക്ട് അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് പ്രിൻസിപ്പൽ തസ്തികയിൽ നിയമനം നടത്തുന്നു. ബിരുദാനന്തര ബിരുദം (55 ശതമാനത്തിൽ കുറയാതെ മാർക്ക്), 10 വർഷത്തെ അദ്ധ്യാപന പരിചയം, പി.എച്ച്.ഡി എന്നിവയാണ് യോഗ്യത. മാനേജ്‌മെന്റ്, ഇംഗ്ലീഷ്, കമ്പ്യൂട്ടർ സയൻസിലുള്ള പി.ജി അഭികാമ്യം. പ്രിൻസിപ്പൽ തസ്തികയിൽ അംഗീകൃത കോളേജുകളിൽ നിന്ന് വിരമിച്ചവർക്ക് മുൻഗണനയുണ്ട്. താല്പര്യമുള്ളവർ 30ന് രാവിലെ 10 ന് തിരുവനന്തപുരം ഊറ്റുകുഴിയിലെ സംസ്ഥാന സഹകരണ യൂണിയൻ ഹെഡ് ഓഫീസിൽ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. വിശദവിവരങ്ങൾക്ക്: 0471-2320420, 9446702612.

Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group