റായ്പൂര്‍ ഇന്ദിരാഗാന്ധി കൃഷി വിശ്വവിദ്യാലയയുടെ കീഴിലുള്ള കൃഷി വിജ്ഞാന്‍ കേന്ദ്രങ്ങളില്‍ വിവിധ വിഭാഗങ്ങളിലായി തൊഴിലവസരം. സബ്ജക്ട് മാറ്റര്‍, സ്‌പെഷ്യലിസ്റ്റ്, പ്രോഗ്രാം അസിസ്റ്റന്റ് എന്നിവരുടെ 38 ഒഴിവുകളാണുള്ളത്.
താല്‍ക്കാലികമായാണ് നിയമനം. ജൂണ്‍ 15 വരെ അപേക്ഷിക്കാം. അഗ്രികള്‍ച്ചറല്‍ എക്സ്റ്റന്‍ഷന്‍, ലൈവ്‌സോറ്റോക്ക് പ്രൊഡക്ഷന്‍ ആന്റ് മാനേജ്‌മെന്റ്, അഗ്രോണമി, ഹോര്‍ട്ടി കള്‍ച്ചര്‍, സോയില്‍ സയന്‍സ്, എന്റമോളജി, പ്ലാന്റ് പതോളജി, ഫാം മെഷീനറി ആന്‍ഡ് പവര്‍ എന്‍ജീനീയറിംഗ്, സോയില്‍ ആന്റ് വാട്ടര്‍ എന്‍ജിനീയറിംഗ്, അഗ്രികള്‍ച്ചറല്‍ പ്രോസസിംഗ് ആന്റ് ഫുഡ് എന്‍ജിനീയറിംഗ് വിഭാഗങ്ങളില്‍ സബ്ജക്ട് മാറ്റര്‍ സ്‌പെഷ്യലിസ്റ്റുകളും പ്ലാന്റ് പതോളജി, ഫിഷറീസ്, എന്റമോളജി, വിഭാഗങ്ങളില്‍ പ്രോഗ്രാം അസിസ്റ്റന്റ്, ഒഴിവുകളാണുള്ളത്. ബാക്ക്‌ലോഗ്/ റഗുലര്‍ റിക്രൂട്ട്‌മെന്റാണ്.
കേരള ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റിയില്‍ തൊഴിലവസരമുണ്ട്. ഓണ്‍ലൈനായി അപേക്ഷിച്ചതിന് ശേഷം പ്രിന്റ് അനുബന്ധ രേഖകള്‍ സഹിതം [email protected] എന്ന വിലാസത്തില്‍ ജൂണ്‍ 10 ന് വൈകിട്ട് അഞ്ചിനകം ലഭിക്കണം.
എന്‍വയോണ്‍മെന്റ് പ്ലാനര്‍-1,
മെറ്റീരിയോളജിസ്റ്റ്-3,
സേഫ്റ്റി എന്‍ജീനിയര്‍-1,
കമ്യൂണിക്കേഷന്‍ എന്‍ജീനീയര്‍-1,
സോഷ്യല്‍ കപ്പാസിറ്റി ബില്‍ഡിംഗ് സ്പെഷ്യലിസ്റ്റ്-1,
ഹസാര്‍ഡ് അനലിസ്റ്റ് (സിവില്‍)-1,
ഹസാര്‍ഡ് അനലിസ്റ്റ് (എന്‍വയോണ്‍മെന്റല്‍ സയന്‍സ്/ ഡിസാസ്റ്റര്‍ മനേജ്മെന്റ്)-4,
ഹസാര്‍ഡ് അനലിസ്റ്റ്(ഓഷ്യാനോഗ്രാഫി)-1,
ഹസാര്‍ഡ് അനലിസിറ്റ്(ഇകണോമിക്സ്/ ഇകണോമെട്രിക്സ്)-2,
ഫീല്‍ഡ് അസിസ്റ്റന്റ് -1,
മള്‍ട്ടി ടാസ്‌കിംഗ് ഓഫീസര്‍-2,
അക്കൗണ്ടന്റ്-1,
ഹൈഡ്രോളജിസ്റ്റ്-1,
അഗ്രികള്‍ച്ചറല്‍ സ്പെഷ്യലിസ്റ്റ്-1
എന്നിങ്ങനെയാണ് ഒഴിവുകള്‍.
Post a Comment