പുനലൂര്‍ ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസിന് കീഴിലുള്ള ഹോസ്റ്റലുകള്‍, കുളത്തൂപ്പുഴ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ എന്നിവിടങ്ങളില്‍ വിവിധ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. കുക്ക്, വാച്ച്മാന്‍, ഗാര്‍ഡനര്‍ കം സ്‌കാവഞ്ചര്‍, എഫ് ടി എസ് വിഭാഗങ്ങളിലാണ് ഒഴിവ്. മെയ് 17ന് രാവിലെ 10:30 ന് കുളത്തൂപ്പുഴ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ വോക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. പ്രായപരിധി 18-40 വയസ്. പി എസ് സി നിഷ്‌കര്‍ഷിച്ച യോഗ്യത ഉണ്ടാകണം. കുക്ക് പത്താം ക്ലാസ് പാസായിരിക്കണം. സര്‍ക്കാര്‍/ ഫുഡ് ക്രാഫ്റ്റ് സ്ഥാപനങ്ങളില്‍ നിന്നും കെജിറ്റിഇ ഇന്‍ ഫുഡ് പ്രൊഡക്ഷന്‍ അല്ലെങ്കില്‍ സമാന കോഴ്സ് പൂര്‍ത്തിയാക്കണം. പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മുന്‍ഗണന. വിദ്യാഭ്യാസ യോഗ്യത, ജാതി, വരുമാനം, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം ഇന്റര്‍വ്യൂവിന് ഹാജരാകണം. ഫോണ്‍ 0475 2222353.
Post a Comment