Join Our Whats App Group

ആയുഷ് മിഷൻ മൾട്ടി പർപ്പസ് വർക്കറുടെ ഒഴിവ്


 

എറണാകുളം ജില്ലയിലെ നാഷണല്‍ ആയുഷ്മിഷന്‍ വഴി ഗവ. ആയുർവേദ / ഹോമിയോ ആശുപത്രികളിലേയ്ക്കും ഒഴിവു വരാവുന്ന മറ്റ് പദ്ധതികളിലേയ്ക്കുമായി ആയുഷ് മിഷൻ മൾട്ടി പർപ്പസ് വർക്കറുടെ തസ്തികയില്‍ കരാർ അടിസ്ഥാനത്തില്‍ താല്‍ക്കാലികമായി നിയമനം നടത്തുന്നു. അഭിമുഖവും അസ്സൽ സർട്ടിഫിക്കറ്റുകളുടെ വെരിഫിക്കേഷനും 28 ന് വെള്ളിയാഴ്ച എറണാകുളം കച്ചേരിപ്പടിയിലെ ജില്ലാ ആയുർവേദ ആശുപതിയിൽ രാവിലെ 9 ന് നടക്കും.

ബയോഡാറ്റയും സ്വയം സാക്ഷ്യപ്പടുത്തിയ അസ്സൽ സർട്ടിഫിക്കറ്റുകളുടെ കോപ്പികളും സഹിതം എറണാകുളം കച്ചേരിപ്പടിയിലെ ജില്ലാ ആയുർവേദ ആശുപതിയിൽ പ്രവർത്തിക്കുന്ന നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ ഓഫീസിൽ ഏപ്രിൽ 25 ന് ചൊവ്വാഴ്ച വൈകുന്നേരം 5 മണി വരെ അപേക്ഷ സ്വീകരിക്കും.

യോഗ്യത- ഹയർ സെക്കണ്ടറി [ പ്ലസ് ടു ] വിജയത്തോടൊപ്പം സർക്കാർ അംഗീകൃത മൂന്നു മാസത്തിൽ കുറയാതെയുള്ള കംപ്യൂട്ടർ പരിജ്ഞാനവും ഉണ്ടായിരിക്കണം. പ്രതിമാസ വേതനം 10500 രൂപ. ഉയർന്ന പ്രായപരിധി 40 വയസ്സ്, ഫോൺ_ 9847287481.

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group