Join Our Whats App Group

ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍: ശാരീരിക അളവെടുപ്പും കായിക ക്ഷമതാ പരീക്ഷയും ഏപ്രില്‍ നാലിന്


 കാസര്‍കോട് ജില്ലയില്‍ വനം-വന്യ ജീവി വകുപ്പില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ (എസ്.ടി ആദിവാസി ഒണ്‍ലി) പാര്‍ട്ട് വണ്‍ (കാറ്റഗറി നമ്പര്‍. 092/2022) തസ്തികയിലേക്ക് 2023 ജനുവരി 28ന് നടന്ന സപ്ലിമെന്ററി പരീക്ഷയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ ചുരുക്കപ്പട്ടികയിലുള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളുടെ ശാരീരിക അളവെടുപ്പും കായിക ക്ഷമതാ പരീക്ഷയും ഏപ്രില്‍ നാലിന് രാവിലെ 5.30ന് പാലക്കാട് മുട്ടിക്കുളങ്ങര കെ.എ.പി ll ബറ്റാലിയന്‍ ഗ്രൗണ്ടില്‍ നടത്തും. കായിക ക്ഷമതാ പരീക്ഷ വിജയിക്കുന്നവര്‍ക്ക് അന്നേദിവസം പാലക്കാട് ജില്ലാ ഓഫീസില്‍ പുനരളവെടുപ്പ് (അപ്പീല്‍ വിധേയമായി) അഭിമുഖ പരീക്ഷയും നടത്തും.ഉദ്യോഗാര്‍ത്ഥികളുടെ പ്രൊഫൈലില്‍ പരീക്ഷകള്‍ക്കുള്ള അഡ്മിഷന്‍ ടിക്കറ്റുകള്‍ ലഭ്യമാക്കിയിട്ടുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ അഡ്മിഷന്‍ ടിക്കറ്റുകള്‍ ഡൗണ്‍ലോഡ് ചെയ്ത് കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ അംഗീകരിച്ച ഏതെങ്കിലുമൊരു തിരിച്ചറിയല്‍ രേഖയുടെ അസ്സല്‍ സഹിതം രാവിലെ 5.30ന് തന്നെ ഗ്രൗണ്ടില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ കാസര്‍കോട് ജില്ലാ ഓഫീസര്‍ അറിയിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group