കോഴിക്കോട്: ജില്ലയിൽ മറൈൻ ആംബുലൻസ് സജ്ജമാക്കുന്നതിന്റെ ഭാഗമായി 2 പാരാമെഡിക്കൽ സ്റ്റാഫുകളുടെ താൽക്കാലിക നിയമനം നടത്തുന്നു. യോഗ്യതകൾ: ജനറൽ നഴ്സിംഗ് കോഴ്സ് പാസായ ആൺകുട്ടികളായിരിക്കണം. 2 വർഷത്തെ കാഷ്വാലിറ്റി പ്രവർത്തന പരിചയമുള്ളവർക്കും ഓഖി ദുരന്ത ബാധിത കുടുംബങ്ങളിൽപെട്ടവർക്കും മത്സ്യതൊഴിലാളി കുടുംബങ്ങളിൽപെട്ടവർക്കും മുൻഗണന. താല്പര്യമുള്ളവർ ഏപ്രിൽ 4 ന് രാവിലെ 11 മണിക്ക് കോഴിക്കോട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ചേംബറിൽ നടക്കുന്ന വാക് ഇൻ ഇന്റർവ്യൂവിൽ ഹാജരാവണം. കൂടുതൽ വിവരങ്ങൾക്ക്: 04952383780
Post a Comment