രാഷ്ട്രനിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ യുവജനങ്ങളുടെ ഊര്‍ജവും ശേഷിയും വിനിയോഗിക്കുന്നതിനും ആരോഗ്യം, ശുചിത്വം, സാക്ഷരതാ, ലിംഗസമത്വം മറ്റു സാമൂഹിക പ്രശ്നങ്ങള്‍ തുടങ്ങിയ മേഖലകളില്‍ ബോധവത്കരണ/ പ്രചാരണ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നതിനും യുവജന വികസന പരിപാടികള്‍ സങ്കെടിപ്പിക്കുന്നതില് നെഹ്റു യുവ കേന്ദ്രയെ സഹായിക്കുന്നതിനുമായി നാഷണല്‍ യൂത്ത് വോളണ്ടിയര്‍മാരെ തിരഞ്ഞെടുക്കുന്നു. യോഗ്യത പത്താം ക്ലാസ്സ്. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. പ്രായപരിധി 2023 ഏപ്രില്‍ ഒന്നിന് 18നും 29നും മദ്ധ്യേ. റെഗുലര്‍ വിദ്യാര്‍ത്ഥികളും മറ്റ് ജോലിയുള്ളവരും അപേക്ഷിക്കേണ്ട. കഴിഞ്ഞ വര്‍ഷം അപേക്ഷിച്ച് അവസരം ലഭിക്കാത്തവര്‍ക്ക് ഈ വര്‍ഷം അപേക്ഷിക്കാം. പ്രതിമാസ ഓണറേറിയം 5,000 രൂപ. നിയമനം രണ്ട് വര്‍ഷത്തേക്ക് മാത്രം. www.nyks.nic.in എന്ന വെബ്സൈറ്റില്‍ മാര്‍ച്ച് 24നകം ഓണ്‍ലൈനായി അപേക്ഷിക്കണം. ഫോണ്‍ 04994 293544.
നാഷണല്‍ യൂത്ത് വോളണ്ടിയര്‍ അപേക്ഷിക്കാം
തൊഴിൽ വാർത്തകൾ
0
Post a Comment