തൃശ്ശൂർ :ജില്ലാ എംപ്ലോയ്മെന്റ് എക്സേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലെ വിവിധ തസ്തികകളിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
ഫ്രണ്ട് ഓഫീസർ കം അക്കൗണ്ടന്റ്, സിസ്റ്റം മാനേജർ, കമ്പ്യൂട്ടർ ടീച്ചർ, സ്റ്റുഡന്റ് കൗൺസിലർ, സിവിൽ ഫാക്കൽറ്റി, പാർട്ട് ടൈം സിവിൽ സോഫ്റ്റ് വെയർ ഫാക്കൽറ്റി, മെക്കാനിക്കൽ ഫാക്കൽറ്റി, മെക്കാനിക്കൽ സോഫ്റ്റ് വെയർ ട്രെയ്നർ, സാപ്പ് ഫിക്കോ ട്രെയ്‌നർ, സർവ്വീസ് ടെക്നീഷ്യൻസ്, ബിസിനസ്സ് ഡവലപ്പ്മെന്റ് ഓഫീസർ, ടെക്നിക്കൽ സപ്പോട്ടർ കം സെയ്ൽ പ്രൊമോട്ടർ, ടെക്നിക്കൽ അസിസ്റ്റന്റ്, കണ്ടന്റ് റൈറ്റർ, ഡിജിറ്റൽ മീഡിയ എക്സിക്യൂട്ടീവ് തുടങ്ങിയ ഒഴിവുകളിലേക്ക് മാർച്ച് 24 ന് ഉച്ചക്ക് 2 മണിക്ക് കൂടിക്കാഴ്ച്ച നടത്തുന്നു.
എംസിഎ, ബിടെക്, ബികോം, എംഎ ലിറ്ററേച്ചർ / മാസ് കമ്മ്യൂണിക്കേഷൻ, പിജിഡിസിഎ, ഡിപ്പോമ ഇൻ എഞ്ചിനീയറിങ്ങ്, ഹാർഡ്വെയർ ആന്റ് സോഫ്റ്റ് വെയർ കോഴ്സ്, വിഷ്വൽ മീഡിയ കോഴ്സ്, സാപ്പ്, കണ്ടന്റ് റൈറ്റിങ്ങ് സ്കിൽ ഇൻ ഇംഗ്ലീഷ്, ഐടിഐ / ഐടിസി / ഇലക്ട്രിക്കൽ / ഇക്ട്രോണിക്സിൽ ഡിപ്ലോമ, എസ്എസ്എൽസി, ബിരുദം, തുടങ്ങി യോഗ്യതയുള്ളവർ റസ്യൂമെയുമായി എംപ്ലോയബിലിറ്റി സെന്ററുമായി ബന്ധപ്പെടുക. ഫോൺ 9446228282.
എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്യാത്തവർക്ക് ഒറ്റത്തവണ രജിസ്ട്രേഷൻ ഫീസായ 250 രൂപ അടക്കാനുള്ള സൗകര്യം എല്ലാ പ്രവൃത്തിദിവസങ്ങളിലും ഏർപ്പെടുത്തിയിട്ടുണ്ട്.
Post a Comment