Join Our Whats App Group

അധ്യാപക നിയമനം


 കോട്ടയം: കാഞ്ഞിരപ്പള്ളി ഐ.ടി.ഡി.പി ഓഫീസിന്റെ കീഴിലുള്ള ഏറ്റുമാനൂർ ഗവ.മോഡൽ റസിഡൻഷ്യൽ ഗേൾസ് സ്‌കൂളിൽ കരാർ അടിസ്ഥാനത്തിൽ താൽക്കാലികമായി അധ്യാപകരെ നിയമിക്കുന്നതിനായി പി.എസ്.സി നിഷ്‌കർഷിക്കുന്ന യോഗ്യത ഉള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. എച്ച്.എസ്.എസ്.ടിയിൽ ഇംഗ്ളീഷ്, മലയാളം, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, കൊമേഴ്സ്, കമ്പ്യൂട്ടർ ആപ്ളിക്കേഷൻ, ഇക്കണോമിക്സ്, സോഷ്യോളജി എന്നീ വിഷയങ്ങളിലും ഹൈസ്‌കൂൾ വിഭാഗത്തിൽ മലയാളം, മാത്തമാറ്റിക്സ് വിഷയങ്ങളിലുമാണ് ഒഴിവ്. സ്‌കൂളുകളിൽ താമസിച്ചു പഠിപ്പിക്കാൻ താൽപര്യമുള്ളവർ അപേക്ഷിച്ചാൽ മതി. വെള്ളക്കടലാസിൽ ബയോഡാറ്റയും യോഗ്യതാപ്രമാണങ്ങളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പും ഏപ്രിൽ 15ന് വൈകിട്ട് അഞ്ചുമണിക്കു മുമ്പായി പ്രോജക്ട് ഓഫീസർ, ഐ.ടി.ഡി.പി , കാഞ്ഞിരപ്പള്ളി, മിനി സിവിൽ സ്‌റ്റേഷൻ രണ്ടാംനില, കാഞ്ഞിരപ്പള്ളി പി.ഒ -686507 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ വഴിയോ ലഭ്യമാക്കണം. ഫോൺ 04828-202751

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group