മൃഗസംരക്ഷണ വകുപ്പില്‍ രാത്രികാല അടിയന്തിര വെറ്ററിനറി സേവനത്തിനായും മൊബൈല്‍ യൂണിറ്റ് മുഖേന രാത്രികാല സേവനം പ്രവര്‍ത്തന സജ്ജമാക്കുന്നതിനായും കരാര്‍ അടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നു. തൈക്കാട്ടുശ്ശേരി, ആര്യാട്, ചമ്പക്കുളം, കിടങ്ങറ, ഭരണിക്കാവ്, മുതുകുളം ബ്ലോക്കുകളില്‍ വെറ്ററിനറി സര്‍ജന്മാരെയും കഞ്ഞിക്കുഴി, മുതുകുളം ബ്ലോക്കുകളില്‍ ഡ്രൈവര്‍ കം അറ്റന്റര്‍മാരെയുമാണ് നിയമിക്കുന്നത്. നിശ്ചിത യോഗ്യതയുള്ളവര്‍ രേഖകള്‍ സഹിതം മാര്‍ച്ച് 29ന് രാവിലെ 10ന് ജില്ല മൃഗസംരക്ഷണ ഓഫീസ്, ജില്ല കോടതി പാലത്തിന് സമീപം, മുല്ലയ്ക്കല്‍, ആലപ്പുഴ എന്ന വിലാസത്തില്‍ അഭിമുഖത്തിനായി എത്തണം. ഫോണ്‍: 0477 2252431.
Post a Comment