കേരള ലളിതകലാ അക്കാദമിയുടെ തൃശൂർ ഹെഡ് ഓഫീസിൽ യു ഡി ക്ലാർക്കിന്റെ ഒഴിവിലേക്ക് ഡെപ്യൂട്ടേഷൻ നിയമനം നടത്തുന്നു. നിലവിൽ ഏതെങ്കിലും സർക്കാർ വകുപ്പുകളിൽ ജോലി ചെയ്യുന്ന യു ഡി ക്ലാർക്കുമാർക്കും കുറഞ്ഞത് മൂന്ന് വർഷമെങ്കിലും സർവീസുള്ള ഡിപ്പാർട്ട്‌മെന്റൽ ടെസ്റ്റ് യോഗ്യത നേടിയ എൽ ഡി ക്ലർക്കുമാർക്കും അപേക്ഷിക്കാം. ജീവനക്കാരുടെ സർവ്വീസ് സംബന്ധമായ സെക്ഷനുകളിലെ പരിചയം അഭിലഷണീയം. അപേക്ഷകൾ സ്ഥാപനമേധാവി മുഖേന മാർച്ച് ഏഴിനകം സെക്രട്ടറി, കേരള ലളിതകലാ അക്കാദമി, ചെമ്പുക്കാവ്, തൃശ്ശൂർ-680020 എന്ന വിലാസത്തിൽ ലഭിക്കണം.
Post a Comment